നഴ്‌സസ് ക്ഷേമനിധിയിൽ നിന്നും സ്‌കോളർഷിപ്പും ക്യാഷ് അവാർഡും ; അപേക്ഷ ക്ഷണിക്കുന്നു.

Anjana

scholarship Nurses Welfare
scholarship Nurses Welfare

കേരളാ ഗവൺമെന്റ് നഴ്‌സസ് ആന്റ് പബ്ലിക് ഹെൽത്ത് നഴ്‌സസ് ക്ഷേമ നിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കായുള്ള ക്യാഷ് അവാർഡിനും സ്‌കോളർഷിപ്പിനുമുള്ള  അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

പ്ലസ് ടു എല്ലാ ഗ്രൂപ്പും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.സി എന്നീ പരീക്ഷകളിൽ സ്റ്റേറ്റ് ലവലിൽ ഒന്നും രണ്ടും മൂന്നും സ്ഥാനവും എസ്.എസ്.എൽ.സി ക്ക് ജില്ലാ തലത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയ,ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കാണ് ക്യാഷ് അവാർഡ് ലഭിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരീക്ഷാഫലം പ്രഖ്യാപിച്ച തീയതി മുതൽ മൂന്നു മാസത്തിനുള്ളിൽ ക്യാഷ് അവാർഡിനായുള്ള അപേക്ഷ നിശ്ചിത ഫാറത്തിൽ അതാതു ജില്ലയിലെ എം.സി.എച്ച് ഓഫീസർ മുഖേനയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് സമർപ്പിക്കുക.

പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്നതിനായി ഗവൺമന്റ് നടത്തിയ എൻട്രൻസ് പരീക്ഷ വഴി ഗവൺമന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമന്റ് നഴ്‌സിംഗ് സ്‌കൂളുകളിലും ഗവൺമന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സ്‌കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികളിൽ നിന്നുമാണ് സ്‌കോളർഷിപ്പിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നത്.

അഡ്മിഷൻ ലഭിച്ചു കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിലൊ നവംബർ 30 ആം തീയതിക്കുള്ളിലൊ നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിച്ചിരിക്കണം.

വൈകി കിട്ടുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.

വിശദവിവരങ്ങൾക്ക് സെക്രട്ടറി, നഴ്‌സസ് ക്ഷേമനിധി, ഹോളി ഏഞ്ചൽസ് കോൺവെന്റിന് എതിർവശം, തിരുവനന്തപുരം-1 എന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight :  Apply now for scholarship or cash award from the Nurses Welfare Fund.