ട്വൻറി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ആദ്യ ജയം നേടിയ പാക്കിസ്ഥാനെ അനുകൂലിച്ച സ്കൂൾ അധ്യാപികയെ പിരിച്ചുവിട്ടു.
രാജസ്ഥാൻ ഉദയ്പൂരിൽ നീർജ മോദി സ്കൂളിലെ അധ്യാപികയായ നഫീസ അതാരിയെയാണ് പിരിച്ചുവിട്ടത്.
”ജീത് ഗയേ, ഞങ്ങൾ വിജയിച്ചു” എന്നാണ് പാക്കിസ്ഥാന്റെ ജയത്തിനുശേഷം അധ്യാപിക വാട്സാപ്പിൽ പോസ്റ്റ് ചെയ്തത്.പിന്നീട് ഈ പോസ്റ്റിനെതിരെ വലിയ വലിയ വിമർശനമുണ്ടായി.
സ്വജാതിയാ ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്കൂളിലാണ് അധ്യാപിക പഠിപ്പിക്കുന്നത്.
പാകിസ്ഥാനിനെ പരസ്യമായി പിന്തുണയ്ക്കുന്നുണ്ടെങ്കിൽ ഇവർ ക്ലാസിൽ എന്താണ് പഠിപ്പിക്കുക എന്ന ചോദ്യവുമായി ജനങ്ങൾ രംഗത്തെത്തി.
ഇന്നലെ ചേർന്ന യോഗത്തിലാണ് നഫീസയെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത്.
പിന്നാലെ ഇതിനുള്ള ന്യായീകരണവുമായി അധ്യാപിക രംഗത്തെത്തിയിരുന്നു.മത്സരത്തിനിടെ തൻറെ കുടുംബം രണ്ടു ഭാഗങ്ങളായി തിരിഞ്ഞു എന്നും താൻ ഉൾപ്പെടുന്ന ഭാഗം പാകിസ്താനെ പിന്തുണച്ചു എന്നും ജയിച്ചശേഷം വാട്സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു എന്നുമാണ് പറഞ്ഞത്.
“എന്റെ കോൺടാക്റ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾ ഞാൻ പാകിസ്താനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ചോദിച്ചു.ഞാൻ അതെ എന്ന് പറഞ്ഞു. സന്ദേശത്തിന്റെ അവസാനം ഒരു ഇമോജി ഉണ്ടായിരുന്നതിനാൽ ഇതൊരു തമാശയാണെന്ന് ഞാൻ കരുതി.
താനൊരു രാജ്യസ്നേഹിയാണെന്നും പാക്കിസ്താനെ ഒരിക്കലും പിന്തുണയ്ക്കാൻ കഴിയില്ലെന്നും” നഫീസ പ്രതികരിച്ചു.
Story highlight : Teacher suspended for supporting Pakistan