കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഗേൾസ്ഹോമിലേക്ക് ഹൗസ് മദർ, കൗൺസിലർ തസ്തികകളിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 30ന് രാവിലെ 11ന് നടത്തുന്നു.
അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം കരമന, കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ ഒക്ടോബർ 30ന് രാവിലെ 11നകം ഹാജരാകുക.
പ്രായപരിധി : 25 വയസ്സ് പൂർത്തിയായിരിക്കണം.
കൗൺസിലറിന്റെ യോഗ്യത : എം.എ സോഷ്യോളജി/ എം.എ സൈക്കോളജി/ എം.എ സോഷ്യൽവർക്ക് അണ് കൗൺസിലറിന്റെ യോഗ്യത.
ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
ശമ്പളം : പ്രതിമാസം 17,500 രൂപ വേതനം ലഭിക്കുന്നതാണ്.
ഹൗസ് മദറിന്റെ യോഗ്യത : പ്ലസ് ടു/ പ്രീഡിഗ്രി ആണ് ഹൗസ് മദറിന്റെ യോഗ്യത.
ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
ശമ്പളം : പ്രതിമാസം 11,000 രൂപ വേതനം ലഭിക്കുന്നതാണ്.
ഇന്റർവ്യൂവിന് ഹാജരാകേണ്ട വിലാസം: കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപന, കരമന, പി.ഒ, തിരുവനന്തപുരം- 695002, ഫോൺ: 0471-2348666.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : House Mother and Councilor walk in interview at Kerala Mahila Samakhya Society on 2021 October 30th.