സി.എ, സി.എം.എ, സി.എസ്. കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി. വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് ; അവസാന തീയതി 31 വരെ.

Anjana

students post metric scholarship
students post metric scholarship

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട സി.എ, സി.എം.എ, സി.എസ്. കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയുള്ള ഒ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി പ്രകരം ഇ-ഗ്രാന്റ്‌സ് വെബ്‌പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31 വരെ നീട്ടി.

കൂടുതൽ വിവരങ്ങൾക്ക് www.egrantz.kerala.gov.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സെപ്റ്റംബർ 30 വരെ ആയിരുന്നു അപേക്ഷിക്കാനുളള അവസാന തീയതി.

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളടക്കം പഠനത്തില്‍ മികവ് പുലർത്തുന്ന സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ ഒട്ടേറെ സ്കോളര്‍ഷിപ്പുകള്‍ നടപ്പിലാക്കിയിട്ടുണ്ട്.

ഒന്നാം ക്ലാസ് മുതല്‍ ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും ഗവേഷണപഠനത്തിനും വരെ വിദ്യാർത്ഥികൾക്ക് സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്.
കേരളത്തിലും ഇന്ത്യയിലും കൂടാതെ വിദേശത്ത് പോയി പഠിക്കാനും സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നുണ്ട്..

മിക്ക സ്കോളര്‍ഷിപ്പുകള്‍ക്കും ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കുന്നത്.

ആവശ്യമായ അനുബന്ധ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത് അനുവാര്യമാണ്.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.  ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Apply now for OBC students post metric scholarships.