മുന്‍ ഡിജിപി ഋഷിരാജ് സിംഗ് സിനിമ സംവിധാനം പഠിക്കുന്നു.
സത്യന് അന്തിക്കാടിന്റെ അസിസ്റ്റന്റായിട്ടാണ് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നത്.
ജയറാമും മീര ജാസ്മിനും മുഖ്യകഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ സത്യന് അന്തിക്കാടിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാളായിട്ടാണ് ഋഷിരാജ് സിംഗ് സംവിധാനത്തിലേക്ക് കടക്കുന്നത്.
ഓരോ ഷോട്ടിനെ കുറിച്ചും പേപ്പറില്‍ എഴുതിവെച്ച് പഠിക്കുന്ന ഒരു തുടക്കകാരനാവുകയാണ് മുന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്.
കുട്ടികാലം മുതല്ക്കേ തനിക്ക് സിനിമയോട് വലിയ പ്രിയമാണെന്ന് അദ്ദേഹം പറയുന്നു.
സര്‍വ്വീസില്‍ നിന്നും വിരമിച്ചത് മൂലം സിനിമ പഠിക്കാനുള്ള സമയവും ലഭിച്ചു.
സംവിധാനം പഠിക്കുന്നതിനായി നടന് ശ്രീനിവാസനാണ് സത്യന് അന്തിക്കാടിനെ നിർദേശിച്ചത്.
സംവിധാനം നന്നായി മനസ്സിലാക്കിയ ശേഷമേ ആദ്യ സിനിമ ചെയ്യുകയുള്ളൂവെന്നും അത് മലയാളത്തില്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story highlight : Rishiraj Singh learns directing.