ഗാന്ധിനഗര് ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) രണ്ടാം സെമസ്റ്റര് പിഎച്ച്.ഡി. പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്.
ബയോളജിക്കല് എന്ജിനിയറിങ്, കെമിക്കല് എന്ജിനിയറിങ്, സിവില് എന്ജിനിയറിങ്, കംപ്യൂട്ടര് സയന്സ് ആന്ഡ് എന്ജിനിയറിങ്, ഇലക്ട്രിക്കല് എന്ജിനിയറിങ്, മെറ്റീരിയല്സ് എന്ജിനിയറിങ്, മെക്കാനിക്കല് എന്ജിനിയറിങ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, കൊഗ്നിറ്റീവ് സയന്സ്, എര്ത്ത് സയന്സസ്, ഹ്യുമാനിറ്റീസ് ആന്ഡ് സോഷ്യല് സയന്സസ് (ഫിലോസഫി, പൊളിറ്റിക്കല് സയന്സ്, സോഷ്യല് എപ്പിഡമിയോളജി, സോഷ്യോളജി, ആര്ക്കിയോളജി, ലിറ്ററേച്ചര്) തുടങ്ങിയ വിഷയങ്ങളിലെക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
റെഗുലര് ഫുള്ടൈം റെസിഡന്ഷ്യല്, വ്യവസായ/അധ്യാപന മേഖലകളില് ഉള്ളവര്ക്കായുള്ള കണ്ടിന്യൂയിങ് ഡോക്ടറല് പ്രോഗ്രാം തുടങ്ങിയ വിഭാഗങ്ങളിലേക്കുള്ള പ്രവേശനവും ലഭിക്കുന്നതാണ്.
യോഗ്യത : കുറഞ്ഞത് 55 ശതമാനം മാര്ക്ക്/5.5 സി.പി.ഐ. നേടിയുള്ള എം.എ./എം.എസ്സി./ബി.ടെക്./എം.ടെക്./ബി.എസ്. (ഐ.ഐ.എസ്സി., ഐസര്)/ബി.എസ്.എം.എസ്. (ഐസര്)/തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
എഴുത്തുപരീക്ഷ, ഇന്റര്വ്യൂ എന്നിവ ഉണ്ടായിരിക്കുന്നതാണ്.അക്കാദമിക് മേഖലയിലെയും ഇവയിലെയും മികവിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ് നടക്കുക.
റെഗുലർ വിഭാഗത്തിൽ പ്രവേശനം നേടുന്നവർക്ക് രണ്ടുവര്ഷത്തേക്ക് 31,000 രൂപ ഫെലോഷിപ്പായി ലഭിക്കും.തുടർന്ന് 35000 രൂപയും ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട രീതി : പ്രവേശനത്തിനു താല്പര്യമുള്ളവർക്ക് iitgn.ac.in/admissions/phd എന്ന വെബ്സൈറ്റ് വഴി ഒക്ടോബര് 24 വരെ അപേക്ഷ സമർപ്പിക്കാം.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : Opportunity for research at Gandhinagar IIT.