പഴഞ്ചൻ റേഡിയോക്കുള്ളിൽ നോട്ട്​ കെട്ട് ; അമ്പരന്ന് റേഡിയോ ടെക്നീഷ്യന്‍.

Anjana

inside the old radio
inside the old radio

ഇലക്ട്രോണിക് കടയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന റേഡിയോ അഴിക്കവെ ആ കാഴ്ചകണ്ട് ടെക്നീഷ്യൻ അമ്പരന്നു.

ഉപയോഗശൂന്യമാണെന്ന് കരുതിയ റേഡിയോയ്ക്കുള്ളിൽ 15000 രൂപ വരുന്ന 500 രൂപയുടെ നോട്ടുകെട്ടാണ് ഉണ്ടായിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചങ്ങരംകുളം ടൗണില്‍ ബസ്റ്റാന്‍റ്​ റോഡിലെ മാര്‍ക്കോണി എന്ന ഇലക്ട്രോണിക് കടയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന റേഡിയോയിലാണ് നോട്ടുകെട്ട് കണ്ടെത്തിയത്.

ചിറവല്ലൂര്‍ സ്വദേശിയായ ഷറഫുദ്ധീന്‍ എന്ന ടെക്നീഷ്യന്‍ ആദ്യമൊന്ന് അമ്പരന്നുവെങ്കിലും കല്ലൂർമ്മ സ്വദേശിയായ റേഡിയോ ഉടമയെ മൊബൈലിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.എന്നാൽ അങ്ങനെയൊരു നോട്ടുകെട്ടിന്റെ കാര്യം ഉടമയ്ക്കോ വീട്ടുകാർക്കൊ അറിയുമായിരുന്നില്ല.

ഒരു വർഷം മുമ്പ് മരിച്ച പിതാവ് ഉപയോഗിച്ചിരുന്ന റേഡിയോ ആയിരുന്നു ഇത്. ഉപയോഗശൂന്യമായ വീട്ടിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ്  നന്നാക്കുന്നതിനായി റേഡിയോ കടയിൽ എത്തിച്ചത്.

റേഡിയോയുടെ ഉള്ളിൽ ഇത്രയും പണം ഉണ്ടായിരുന്നുവെന്ന് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും പിതാവിന് ലഭിച്ച പെൻഷൻ പണം റേഡിയോയുടെ ബാറ്ററി ബോക്സിനുള്ളിൽ സൂക്ഷിച്ചതാകാമെന്നും വീട്ടുകാർ പറയുന്നു.

ടെക്നീഷ്യന്റെ നല്ല മനസ്സുകൊണ്ട് പിതാവ് സൂക്ഷിച്ചിരുന്ന സമ്പാദ്യം യഥാർത്ഥ അവകാശികൾക്ക് തന്നെ ലഭിക്കാനിടയായി.

Story highlight : The technician was shocked to see the money inside the old radio.