
നാട്ടുകാർക്കിടയിലേക്ക് ആക്രമണം നടത്തുന്ന ശ്രീനഗർ സ്വദേശി ഷാഹിദ് ബാസിർ ഷെയ്ഖ് സൈന്യത്താൽ വധിക്കപ്പെട്ടു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അതേസമയം പൂഞ്ചിലെ നാർഗാസ് വനമേഖലയിൽ ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ മറ്റ് രണ്ട് സൈനികർ ഇന്ന് വീരമൃത്യു വരിച്ചു.
ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും ജവാനുമാണ് മരിച്ചവർ.
അഞ്ച് സൈനികർ വീരമൃത്യു വരിച്ച പൂഞ്ചിലെ ദേര കി ഖലിയിൽ ഉണ്ടായ ആക്രമണത്തിന്റെ തുടർച്ച ആണിതെന്ന് അധികൃതർ അറിയിച്ചു.
ഇതേ തുടർന്ന് ജമ്മു പൂഞ്ച് രജൗരി ഹൈവേ അടച്ചു.
ഭീകരർക്കായി ഈ മേഖലയിൽ സൈന്യം വ്യാപകമായ തിരച്ചിൽ നടത്തുകയാണ്.
ഷോപ്പിയാനിലേക്ക് കടക്കുവാൻ ആയി പാകിസ്ഥാൻ അതിർത്തിയിലൂടെ നുഴഞ്ഞു കയറിയവരാണിവർ എന്ന സൂചന നിലനിൽക്കുന്നു.
News highlight : Indian army killed one terrorist