Headlines

Awards, Cinema

സംസ്ഥാന സർക്കാർ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ശനിയാഴ്ച: ആകാംഷയോടെ ചലച്ചിത്ര ലോകം

Kerala state film awards
Photo credit – Filmbeat

പുരസ്കാരത്തിനായി 30 ചിത്രങ്ങളുടെ അന്തിമപട്ടികയിൽ നിന്ന് സുഹാസിനി മണിരത്നം അധ്യക്ഷയായ അന്തിമ ജൂറി ഫലം പ്രഖ്യാപിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മികച്ച നടനുള്ള പുരസ്കാരത്തിനായി ഫഹദ് ഫാസിൽ ,ടോവിനോ തോമസ്, ജയസൂര്യ ,ബിജു മേനോൻ , ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട് മത്സരിക്കുമ്പോൾ ,
മികച്ച നടിക്കുള്ള പുരസ്കാരത്തിനായി ശോഭന,അന്നാബെൻ, നിമിഷ സജയൻ, പാർവതി തിരുവോത് തുടങ്ങിയവർ ആണ് പട്ടികയിൽ മുന്നിൽ ഉള്ളവർ. 

മികച്ച സിനിമയ്ക്കുള്ള പുരസ്‌കാര പട്ടികയിൽ കപ്പേള, വെള്ളം, ഒരിലതണലിൽ, സൂഫിയും സുജാതയും, കയറ്റം, ആണുംപെണ്ണും, അയ്യപ്പനും കോശിയും, ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ,ഭാരത പുഴ എന്നിവയാണ് ഉള്ളത്.

എൻട്രികളുടെ എണ്ണം വർദ്ധിച്ചതിനാൽ പരിഷ്കരിച്ച ദ്വിതല സംവിധാനത്തിനു ശേഷമുള്ള ആദ്യത്തെ പുരസ്കാര പ്രഖ്യാപനമാണിത്.

പ്രാഥമിക വിധിനിർണയ സമിതിയിലെ 2 സബ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനത്തേക്ക് കന്നഡ സംവിധായകൻ പി ശേഷാദ്രി യും ഭദ്രനും ഉൾപ്പെട്ടിരുന്നു.
അന്തിമ വിധി നിർണയ സമിതിയിലും ഇവർ രണ്ടുപേരും അംഗങ്ങളാണ്.
സംസ്ഥാന സർക്കാരിന്റെ പുരസ്കാരത്തിനായി അപേക്ഷിച്ച സിനിമകളുടെ എണ്ണം 80 ആണ്.

Story highlight : Kerala state film awards 2021

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
ലൈംഗിക ആരോപണം: പ്രമുഖ ബംഗാളി സംവിധായകനെ സിനിമാ സംഘടന പുറത്താക്കി
ജയസൂര്യ കൊച്ചിയിൽ തിരിച്ചെത്തി; നിയമപരമായി മുന്നോട്ട് പോകുമെന്ന് പ്രതികരണം
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
സൂര്യയുടെ 'കങ്കുവ' നവംബര്‍ 14ന് 38 ഭാഷകളില്‍ റിലീസ് ചെയ്യും

Related posts