
മലപ്പുറം പൊന്നാനിയിൽ നാല് മത്സ്യത്തൊഴിലാളികളുമായി കടലിൽ പോയ ഫൈബർ വള്ളം മറിഞ്ഞ് അപകടം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പൊന്നാനി സ്വദേശികളായ ഇബ്രാഹിം, ബീരാൻ, മുഹമ്മദലി, ഹംസക്കുട്ടി എന്നീ മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.
ഇതിൽ ഹംസക്കുട്ടിയെ മറ്റൊരു ബോട്ടിലുണ്ടായിരുന്നവർക്ക് രക്ഷപ്പെടുത്താൻ സാധിച്ചു.
അവശനിലയിലായ ഇയാളെ കരയ്ക് എത്തിച്ചു.എന്നാൽ മറ്റു മൂന്നു പേരെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇവർക്കായുള്ള തിരച്ചിൽ നടക്കുകയാണ്. കാണാതായ ബീരാൻ ആണ് ഫൈബർ വെള്ളത്തിന്റെ ഉടമസ്ഥൻ.
ഇന്നലെ മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽപെട്ടത്.
ഇക്കാര്യം ഇന്നാണ് പുറത്തറിയുന്നത്.കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
Story highlight : Fishermen missing in boat accident at Malappuram.