
കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ രാവിലെ മുതൽ മഴ കുറഞ്ഞതിനാൽ പലരും ദുരിതാശ്വാസ ക്യാമ്പിൽ നിന്നും മടങ്ങി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഉൾവനങ്ങളിൽ മഴപെയ്യുന്നതിനാൽ അപ്രതീക്ഷിതമായ മഴവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും പുഴകളിൽ ഒന്നും ഇറങ്ങരുത് എന്നും കോഴിക്കോട് ജില്ലാ കളക്ടർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഉൾവനത്തിൽ മഴ കനത്തതിനാൽ പുഴയിലെ കുത്തൊഴുക്ക് കൂടിയിട്ടുണ്ടെന്നും ഈ പ്രദേശങ്ങളിലേക്കുള്ള സന്ദർശനം പരമാവധി ഒഴിവാക്കണമെന്നും അറിയിച്ചു.
ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പോലീസിനോടും ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ് നോടും പ്രദേശത്തെ പ്രത്യേകം സന്നദ്ധ സംഘടനകളോടും സഹകരിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.
Story highlight : Heavy rain in Kozhikode forests; collector to warn people .