പ്ലസ് വൺ പ്രവേശനത്തിൽ പ്രതിഷേധിച്ച് സിപിഎം അംഗങ്ങൾ.

Anjana

പ്ലസ് വൺ പ്രവേശനം
പ്ലസ് വൺ പ്രവേശനം

സംസ്ഥാനത്ത് നടക്കുന്ന പ്ലസ് വൺ പ്രവേശന നടപടികൾക്കെതിരെ സിപിഎം അംഗങ്ങൾ പ്രതിഷേധിച്ചു.

ആവശ്യമുള്ള ജില്ലയിൽ കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നും സംസ്ഥാനത്തെ ഒറ്റ യൂണിറ്റായി എടുക്കരുതെന്നും ആവശ്യമുയർന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here


ചൊവ്വാഴ്ച ചേർന്ന സിപിഎം നിയമസഭാകക്ഷി യോഗത്തിൽ ആണ് വിമർശനം ഉയർന്നത്.

കഴിഞ്ഞ വർഷത്തെക്കാൾ ഒന്നര ഇരട്ടിയിലേറെ കുട്ടികൾക്ക് മുഴുവൻ എ പ്ലസ് ലഭിച്ച സാഹചര്യത്തിലാണ് പ്രതിസന്ധി.

മുഴുവൻ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ പോലും സീറ്റുകൾ കിട്ടാതെ വലയുകയാണ്.

വിദ്യാഭ്യാസ വകുപ്പിനെതിരെ വിമർശനം ഉയർന്നതിനെതുടർന്ന്  സിറ്റി ക്ഷാമം പരിഹരിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉറപ്പുനൽകി.

പുതിയ ബാച്ചിനെ തന്നെ അനുവദിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

മിടുക്കരായ കുട്ടികളെ സർക്കാർ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയത്.

Story highlight :CPM against  Education department.