
ബെംഗളൂരുവില് വീണ്ടും നാലുനില കെട്ടിടം തകര്ന്ന് വീണു.സമീപത്തുണ്ടായിരുന്ന ആളുകള് തലനാരിഴയ്ക്ക് രക്ഷപെട്ടതിനാൽ വൻ അപകടമാണ് ഒഴിവായത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഒരാഴ്ചക്കിടെ ബെംഗളുരുവില് മാത്രം റിപ്പോര്ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണ് ഇത്.
തകര്ന്ന് വീണ കെട്ടിടത്തിന്റെ തറക്കല്ലിന് ബലക്ഷയമുണ്ടായിരുന്നതിനാൽ അത് ബലപ്പെടുത്താനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് കെട്ടിടം തകര്ന്ന് വീണതെന്നാണ് ബെംഗളൂരു കോര്പ്പറേഷനിൽ നിന്നും ലഭിച്ച വിവരം.
ഇന്നലെ മുതല് ഫ്ലാറ്റിന് ചെറിയ തോതിലുള്ള ചലനങ്ങൾ രൂപപ്പെടാൻ തുടങ്ങിയതിനാൽ ഫ്ലാറ്റിൽ ഉണ്ടായിരുന്ന താമസക്കാർ ഇവിടെ നിന്നും മാറിതാമസിച്ചിരുന്നു.അതിനാൽ വൻ അപകടം ഒഴിവായി.
Story highlight : Building collapsed in Benagluru.