നിങ്ങൾ കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവരാണോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.
സംസ്ഥാന പുരാരേഖ വകുപ്പിനു വേണ്ടി തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്സ്, എറണാകുളം, കോഴിക്കോട്,മേഖലാ ഓഫിസുകൾ എന്നിവ കേന്ദ്രീകരിച്ച് കേരള ചരിത്ര പൈതൃക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ പ്രോജക്ടുകളിൽ സൂപ്പർവൈസർ, പ്രൊജക്റ്റ് ട്രെയിനികൾ,ലസ്കർ, ബൈൻഡർ, ഡിടിപി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
ജോലി ഒഴിവുകൾ : സൂപ്പർവൈസർ
പ്രോജക്റ്റ് ട്രെയിനി
ലസ്കർ
ബൈൻഡർ
ഡിടിപി ഓപ്പറേറ്റർ
യോഗ്യത : സൂപ്പർവൈസർ – ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
പ്രോജക്റ്റ് ട്രെയിനി – ബിരുദം ഉണ്ടായിരിക്കണം.
ലസ്കർ – പത്താംക്ലാസ് പാസായിരിക്കണം.
ബൈൻഡർ- SSLC/ NCVT നിർബന്ധമാണ്.ഡിടിപി ഓപ്പറേറ്റർ – +2 / ടൈപ്പിംഗിൽ പ്രാവിണ്യം അഭികാമ്യം.
ശമ്പളം : 15,000 രൂപ മുതൽ 35,000 രൂപ വരെ.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2021 ഒക്ടോബർ 20.
ഓൺലൈനായി അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ ഒക്ടോബർ 20 ആം തീയതിക്ക് മുൻപായി https://www.museumkeralam.org/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക.
ഓഫ്ലൈനായി അപേക്ഷ സമർപ്പിക്കേണ്ട രീതി : വിശദവിവരങ്ങളും മാതൃകാ അപേക്ഷാഫോറവും https://www.museumkeralam.org/ എന്ന സൈറ്റിൽ ലഭ്യമാണ്.
നിശ്ചിത യോഗ്യതയുള്ളവർ പൂരിപ്പിച്ച അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 20.10.2021 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷ കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്.
അപേക്ഷ അയയ്ക്കേണ്ട മേൽവിലാസം : എക്സിക്യൂട്ടീവ് ഡയറക്ടർ,കേരള മ്യൂസിയം, പാർക്ക് വ്യൂ, തിരുവനന്തപുരം – 695033.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : job vacancy at KERALA MUSEUM.