ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തുന്ന സംസ്ഥാനങ്ങൾ പവർ എക്സ്ചേഞ്ച് വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
വൈദ്യുതി നിലയങ്ങളിലെ 15 ശതമാനം വൈദ്യുതി “അൺ അലോകേറ്റഡഡ് പവർ ആയി സൂക്ഷിക്കുന്നത് ആവശ്യമുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളുടെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി കേന്ദ്രസർക്കാർ അനുവദിക്കും.
വൈദ്യുതി എത്തിക്കാനുള്ള ഉത്തരവാദിത്വമുള്ള വിതരണ കമ്പനികൾ വൈദ്യുതി വിതരണം ചെയ്യാതിരിക്കുകയും പവർ എക്സ്ചേഞ്ച് വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വിൽക്കുകയും ചെയ്യരുത്.
അൺ അലോ കേറ്റഡ് പവർ ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കണമെന്നും സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അധികം ഉള്ള വൈദ്യുതി ആവശ്യമായ സംസ്ഥാനങ്ങൾക്ക് കൈമാറാനുള്ള വിവരം കേന്ദ്രസർക്കാറിനോട് അറിയിക്കണമെന്നും സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങൾ നിരസിക്കുന്ന സംസ്ഥാനങ്ങളുടെ അണ ലൊക്കേറ്റഡ് പവർ പിൻവലിക്കുകയും മറ്റ് ആവശ്യമുള്ള സംസ്ഥാനങ്ങൾക്ക് അനുവദിക്കുകയും ചെയ്യുന്നതായിരിക്കും.
Story highlight : Extra electricity should be used by domestic users.