Headlines

Kerala News

അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം.

അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം : അധ്യാപകനായ കൊല്ലം പുനലൂർ സ്വദേശി ബെനഡിക്റ്റിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ സീനിയർ അധ്യാപകനായ ബെനഡിക്റ്റിനെ  വാടക ക്വാർട്ടേഴ്‌സിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് വർഷമായി എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ  പൊളിറ്റിക്കൽ സയൻസ് അധ്യാപകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബെനഡിക്റ്റ്.

സ്‌കൂളിനോട് ചേർന്നുള്ള വാടക ക്വാർട്ടേഴ്‌സിൽ ഒറ്റയ്ക്കായിരുന്നു ബെനഡിക്റ്റ് താമസിച്ചിരുന്നത്.

ബെനഡിക്റ്റിനെ കാണാത്തതിനെ തുടർന്ന് സമീപവാസികൾ നടത്തിയ തിരച്ചിലിൽ ക്വാർട്ടേഴ്‌സിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ടെത്തുകയും തുടർന്ന് നാട്ടുകാർ ചെങ്ങരംകുളം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി ക്വാർട്ടേഴ്‌സിന്റെ വാതിൽ തകർത്താണ് അകത്തുകയറിയത്.

പരിശോധനയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Story highlight : School teacher found dead in Malappuram.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts