പതിമൂന്നാം കമാൻഡർ തല ചർച്ച പരാജയമെന്ന് ഇന്ത്യ.

Anjana

പതിമൂന്നാം കമാൻഡർ ചർച്ച
പതിമൂന്നാം കമാൻഡർ ചർച്ച

ഇന്ത്യ – ചൈന കമാൻഡർ തല ചർച്ച പരാജയപ്പെട്ടു.ചുഷുൽ – മോൽഡോ അതിർത്തിയിൽ വച്ച് ചേർന്ന 13 ആം കമാൻഡർ തല ചർച്ച പരാജയപ്പെട്ടതായി ഇന്ത്യ അറിയിച്ചു.

ഇന്നലെ 10:30 ന് ആരംഭിച്ച ചർച്ച വൈകിട്ട് 6 മണിയോടെ തന്നെ അവസാനിക്കുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കിഴക്കൻ ലഡാക്കിൽ നിന്നുള്ള പിൻമാറ്റത്തിന് ചൈന തയ്യാറായില്ലെന്നും പ്രശ്ന പരിഹാരത്തിനുള്ള ഒരു നിർദ്ദേശവും ചൈന മുന്നോട്ടു വച്ചില്ലെന്നും കരസേന വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

എന്നാൽ രണ്ടു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന് തർക്ക പരിഹാരം ആവശ്യമാണെന്ന് ഇന്ത്യ അറിയിച്ചു.

ഇപ്പോൾ നിയന്ത്രണരേഖയിലുള്ള പ്രശ്നങ്ങൾ ചൈനയുടെ ഏകപക്ഷീയമായ നിലപാടാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

ചർച്ചകൾ തുടരാനാണ് ഇരുപക്ഷത്തിന്റെയും നിലപാട്.ഹോട്സ്പ്രിങ്, ദേപ്സാങ് എന്നീ മേഖലകളിലെ സൈനിക പിന്മാറ്റത്തെ സംബന്ധിച്ചായായിരുന്നു ചർച്ച.

 ഇന്ത്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയിരുന്നത് ലെഫ്റ്റനൻ്റ് ജനറൽ പി ജി കെ മേനോൻ ആണ്.

Story highlight : Thirteenth commander level talks fail,China does not accept the order says India.