“1934-ലെ ഭരണഘടന അംഗീകരിക്കില്ല”; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ.

നിവ ലേഖകൻ

നിലപാട് വ്യക്തമാക്കി യാക്കോബായ സഭ
 നിലപാട് വ്യക്തമാക്കി യാക്കോബായ സഭ

1934-ലെ ഭരണഘടന അംഗീകരിച്ച് യാക്കോബായ –ഓർത്തഡോക്സ് സഭകൾ ഒരു സഭയായി പോകണമെന്ന നിർദ്ദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ .

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യാക്കോബായ വിഭാഗം സഭയായി നിലനിൽക്കുമെന്നും മാനേജിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്തൻ ട്രസ്റ്റി അറിയിച്ചു.

യാക്കോബായ സഭ ഒരിക്കലും കോടതി വിധികൾക്ക് എതിരല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് വിരുദ്ധമാകാതെ ഒരുമിച്ചുള്ള ചർച്ചയ്ക്ക് ഓർത്തഡോക്സ് സഭ ഇതുവരെ തയാറായിട്ടില്ലെന്നും അറിയിച്ചു.


‘യാക്കോബായ സഭയുടെ ചരിത്രം കേരള സമൂഹത്തെ പഠിപ്പിക്കേണ്ടതില്ല, എന്നാൽ ചില കാര്യങ്ങൾ കോടതിയുടെ നിരീക്ഷണത്തിൽപ്പെടുന്നില്ല. സുനഹദോസിന് ശേഷം ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിൽ കാര്യങ്ങൾ ബോധിപ്പിക്കും.

സർക്കാരുമായോ ഏത് ഏജൻസികളുമായോ ചർച്ചയ്ക്ക് തയാറാണ്”. നൂറ് വർഷം പഴക്കമുള്ള കേസാണെന്നും യാഥാർഥ്യങ്ങളിലേക്ക് ജുഡീഷ്യറിയും ഓർത്തഡോക്സ് സഭയും കണ്ണുതുറക്കണമെന്നും യാക്കോബായ സഭ അറിയിച്ചു.

യാക്കോബായ –ഓർത്തഡോക്സ് പളളിത്തർക്കത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തിയിരുന്നു.

സുപ്രീം കോടതി അന്തിമ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇനി രണ്ടു വിഭാഗമില്ലെന്നും ഒരൊറ്റ സഭയേ ഉളളുവെന്നും 1934 ലെ സഭാ ഭരണഘടന അനുസരിച്ചാണ് പളളികൾ ഭരിക്കപ്പെടേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഇത് പിന്തുടരുന്ന ആർക്കും പളളിയിൽ പോകാം. അതിനെ തടയാനാകില്ലെന്നും കോടതി നിലപാടെടുത്തു.

  ആശാ വർക്കേഴ്സ് സമരം: ഐ.എൻ.ടി.യു.സി നേതാവിന്റെ വിമർശനത്തിന് മറുപടി

വിഷയത്തിൽ യാക്കോബായ സഭയുടെ നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതിയിൽ നിലപാട് വ്യക്തമാക്കുന്നതിന് മുമ്പ് തന്നെ 1934-ലെ ഭരണഘടന അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ വ്യക്തമാക്കി കഴിഞ്ഞു.

Story highlight: ‘The Constitution of 1934 will not be ratified ‘, the Jacobite Church made clear its position.

Related Posts
ആശാ വർക്കർമാരുടെ സമരം: മന്ത്രി ശിവൻകുട്ടിയുമായി നാളെ ചർച്ച
Asha workers strike

തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി ആശാ വർക്കേഴ്സ് നാളെ ചർച്ച നടത്തും. രാവിലെ Read more

ഇലക്ട്രിക് ട്രക്കുകൾക്ക് സബ്സിഡി നൽകാൻ കേന്ദ്രം ആലോചിക്കുന്നു
electric truck subsidy

ഇലക്ട്രിക് ട്രക്കുകൾക്ക് 10 മുതൽ 15 ശതമാനം വരെ സബ്സിഡി നൽകാൻ കേന്ദ്ര Read more

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപക റെയ്ഡിൽ 179 പേർ അറസ്റ്റിൽ
Kerala drug raid

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 179 പേർ അറസ്റ്റിലായി. വിവിധതരം നിരോധിത Read more

  ഇടുക്കിയിൽ വേനൽമഴയിൽ ഒരു മരണം; നെടുങ്കണ്ടത്ത് ഇടിമിന്നലേറ്റ് വീട് തകർന്നു
സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബി
CPI(M) General Secretary

എം എ ബേബി സിപിഐഎം ജനറൽ സെക്രട്ടറിയായി. ഡി എൽ കരാഡിനെ പരാജയപ്പെടുത്തിയാണ് Read more

സഭാ തർക്കം: നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ
Malankara Church Dispute

മലങ്കര സഭാ തർക്കത്തിൽ ഓർത്തഡോക്സ് സഭ നിലപാട് കടുപ്പിച്ചു. പള്ളികൾ വിഭജിക്കാനുള്ള നീക്കം Read more

സിപിഐഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബി
CPIM General Secretary

എം.എ. ബേബി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് Read more

എം.എ. ബേബി സിപിഐഎം ജനറൽ സെക്രട്ടറി
CPI(M) General Secretary

സിപിഐഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ. ബേബി തിരഞ്ഞെടുക്കപ്പെട്ടു. പിണറായി വിജയന്റെ പിന്തുണ Read more

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ചു; മരിച്ചത് അഞ്ചാമത്തെ പ്രസവത്തിനിടെ
home birth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. ഭർത്താവിന്റെ പിടിവാശിയാണ് വീട്ടിൽ പ്രസവത്തിന് Read more

  ആശാ വർക്കർമാരുടെ സമരം തുടരുന്നു; ഇന്ന് വീണ്ടും ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാധ്യത
സിപിഐഎം പുതിയ കേന്ദ്ര കമ്മിറ്റിക്ക് രൂപം നൽകി; എം എ ബേബി ജനറൽ സെക്രട്ടറി
CPI(M) Central Committee

85 അംഗങ്ങളുള്ള പുതിയ കേന്ദ്ര കമ്മിറ്റിക്ക് സിപിഐഎം 24-ാം പാർട്ടി കോൺഗ്രസ് അംഗീകാരം Read more

ന്യൂനപക്ഷ കമ്മീഷൻ ഇടപെടൽ: വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു
Minority Commission

നൂറനാട് സ്വദേശിനിയുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സ്വകാര്യ കോളേജ് അനധികൃതമായി തടഞ്ഞുവെച്ചിരുന്നു. ന്യൂനപക്ഷ Read more