Headlines

Kerala News

പ്രശക്ത ഗായകൻ വി.കെ ശശിധരൻ അന്തരിച്ചു.

ഗായകൻ വി.കെ ശശിധരൻ അന്തരിച്ചു

ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും പ്രശസ്ത ഗായകനുമായ വി.കെ.ശശിധരൻ (83) അന്തരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം.

സാംസ്‌കാരിക പ്രവർത്തകനും ഗായകനുമായിരുന്ന അദ്ദേഹം സിനിമയ്ക്ക് വേണ്ടിയും പാട്ടുകൾ സംഭാവന ചെയ്തിട്ടുണ്ട്.ടാഗോറിന്റെ ഗീതാഞ്ജലി അടക്കമുള്ള കവിതകൾക്ക് സംഗീതാവിഷ്‌കാരവും രംഗാവിഷ്‌കാരവും നൽകിയിട്ടുണ്ട്.

ശാസ്ത്രാവബോധം സൃഷ്ടിക്കുന്ന ഗാനങ്ങൾ ജനകീയമാക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച വ്യക്തിയാണ് വി.കെ ശശിധരൻ.

ഇടശേറിയുടെ പൂതപ്പാട്ട് ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്തിലൂടെ അദ്ദേഹം ശ്രെദ്ധേയനായി.

കർണാടിക് സംഗീതത്തിൽ പരിശീലനം ആർജിച്ച അദ്ദേഹം 30 വർഷക്കാലം ശ്രീനാരായണ പോളിടെക്ക്‌നിക്കിലെ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംഗീത നാടക അക്കാദമിക്ക് വേണ്ടിയും അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു.

Story highlight : Famous singer VK Sasidharan passed away.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts