പാചകവാതക വില വർധിച്ചു.ഗാർഹിക ആവശ്യത്തിനായുള്ള സിലിണ്ടറിന് 15 രൂപയാണ് കൂട്ടിയത്.
14.2 kg സിലിണ്ടറിന് കൊച്ചിയിൽ നിലവിലെ വില 906.5 രൂപയാണ്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1728 രൂപയാണ് വില.ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ഈ വർഷം 205.50 രൂപയാണ് വർധിച്ചത്.കഴിഞ്ഞ മാസം 25 രൂപ വർധിച്ചിരുന്നു.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഈ മാസം 1 ആം തീയതി 38 രൂപ വർധിച്ചിരുന്നു.ഇന്ന് ഇന്ധന വിലയിലും വർധിച്ചിട്ടുണ്ട്.
പെട്രോൾ വില 30 പൈസയും ഡീസൽ വില 37 പൈസയും വർധിച്ചു.കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 103.25 രൂപയും ഡീസൽ ലീറ്ററിന് 96.53 രൂപയുമാണു നിലവിലെ വില.
ഡെൽഹിയിൽ പെട്രോൾ വില 102.64 രൂപയും ഡീസലിന് 91.07 രൂപയാണ്.മുംബൈയിൽ പെട്രോളിന് 108.67 രൂപയും ഡീസലിന് 98.80 രൂപയുമാണ്.
Story highlight : gas cylinder price increased.