കര്ണാടകയിലെ മകരബി ഗ്രാമത്തിൽ മലിന ജലം കുടിച്ച ആറ് പേര് മരിച്ചു.
ലക്ഷ്മമ്മ, ബസമ്മ ഹവനൂർ, നീലപ്പ ബെലവാഗി, ഗോനെപ്പ, മഹാദേവപ്പ, കെഞ്ചമ്മ എന്നിവരാണ് മരണപ്പെട്ടത്.
മലിന ജലം കുടിച്ചതിനെ തുടർന്ന് ബല്ലാരി, ഹോസ്പെറ്റ്, ഹുബ്ബള്ളി, ഹവേരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഇരുന്നൂറോളം പേർ ചികിത്സയിലാണെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
വയറിളക്കത്തിന്റെയൊ ഛർദ്ദിയുടെയൊ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ രോഗികളെ ആശുപത്രികളിൽ എത്തിക്കുന്നതിനു ജില്ലാ ഭരണകൂടം ആംബുലൻസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥർ ഗ്രാമം സന്ദർശിക്കുകയും കുടിവെള്ളത്തിന്റെ മൂന്ന് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്ത്തിരുന്നു. എന്നാൽ,ഇവയിൽ രണ്ട് സാമ്പിൾ കുടിവെള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ യോഗ്യമല്ല എന്നാണ് റിപ്പോർട്ടുകൾ.
ഗ്രാമത്തിലെ മൂന്ന് കുഴൽക്കിണറുകളും ഒരു കിണറും അടയ്ക്കുന്നതിനായി നടപടിയെടുത്തിട്ടുണ്ട്.
Story highlight : Six deaths due to drinking contaminated water in Karnataka.