സൈനിക് സ്കൂളിൽ ജോലി നേടാൻ അവസരം ; അപേക്ഷകൾ ക്ഷണിക്കുന്നു.

Anjana

സൈനിക് സ്കൂളിൽ ജോലി അവസരം

ഏറ്റവും പുതിയ കേന്ദ്ര സർക്കാർ ജോലികൾ തേടുന്ന ഉദ്യോഗാർത്ഥികൾക്കായി ഇതാ ഒരവസരം.സൈനിക് സ്കൂൾ കൊടക് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://sainikschoolkodagu.edu.in/ സൈനിക് സ്കൂൾ കൊടക് റിക്രൂട്ട്മെന്റ് 2021 തൊഴിൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

ജോലി ഒഴിവുകൾ : ടിജിടി-ഹിന്ദി- 01
കൗൺസിലർ- 01
ക്രാഫ്റ്റ് ഇൻസ്ട്രക്ടർ- 01
ബാൻഡ് മാസ്റ്റർ- 01
വാർഡൻസ് (പുരുഷൻ)- 02
ജനറൽ എംപ്ലോയീസ് (പുരുഷൻ)- 04

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശമ്പളം : ടിജിടി-ഹിന്ദി- 57,472-00/- രൂപ
കൗൺസിലർ- 57,472-00/- രൂപ
ക്രാഫ്റ്റ് ഇൻസ്ട്രക്ടർ- 37,376-00/- രൂപ
ബാൻഡ് മാസ്റ്റർ- 37,376-00/- രൂപ
വാർഡൻസ് (പുരുഷൻ)- 37,376-00/-രൂപ

യോഗ്യത : ടിജിടി ഹിന്ദി- ഹിന്ദിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അംഗീകൃത ബിരുദം ഉണ്ടായിരിക്കണം.
ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ (അല്ലെങ്കിൽ)  റീജിയണൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ ഹിന്ദി ബി.എ.എഡും  കേന്ദ്ര സർക്കാർ/സംസ്ഥാന സർക്കാർ നടത്തുന്ന CTET/ TET യോഗ്യതാ സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതാണ്.

കൗൺസിലർ –  സൈക്കോളജിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
അല്ലെങ്കിൽ ചൈൽഡ് ഡെവലപ്‌മെന്റിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
അല്ലെങ്കിൽ ബിരുദം/ ബിരുദാനന്തര ബിരുദവും കരിയർ ഗൈഡൻസ്, കൗൺസിലിംഗ് എന്നിവയിൽ ഡിപ്ലോമയും  ഉണ്ടായിരിക്കണം.

ക്രാഫ്റ്റ് ഇൻസ്ട്രക്ടർ – ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങളിൽ കൗൺസിലിംഗ് നടത്തിയിട്ടുള്ള പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

ബാൻഡ് മാസ്റ്റർ–  ഏതെങ്കിലും പ്രശസ്തമായ സ്ഥാപനത്തിൽ ബാൻഡ് മാസ്റ്ററായി കുറഞ്ഞത് 3 വർഷത്തെ അധ്യാപന പരിചയം ഉണ്ടായിരിക്കണം.ഗെയിമുകൾ / സ്പോർട്സ് മറ്റ് പാഠ്യേതര പ്രവർത്തനങ്ങൾ അല്ലെങ്കിൽ ഹോബികൾ എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.റെസിഡൻഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും.

വാർഡൻസ് (പുരുഷൻ)–  മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം കൂടാതെ ഇഗ്ലീഷ് ഭാഷ പ്രാവിണ്യം അഭികാമ്യം.
ബിഎ / ബിഎസ്‌സി / ബി.കോം ബിരുദം എന്നിവർ ഉണ്ടായിരിക്കണം. ഏതെങ്കിലും റെസിഡൻഷ്യൽ സ്കൂളിൽ 10-18 വയസ്സ് പ്രായമുള്ള കുട്ടികളെ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.ഹൗസ് കീപ്പിംഗ് റെക്കോർഡുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയം ഉണ്ടായിരിക്കണം.കമ്പ്യൂട്ടറും ടൈപ്പിംഗും നിർബന്ധമായി അറിഞ്ഞിരിക്കണം.സൈനിക് സ്കൂളിലോ റെസിഡൻഷ്യൽ പബ്ലിക് സ്കൂളുകളിലോ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ https://sainikschoolkodagu.edu.in/  എന്ന വെബ്സൈറ്റിലൂടെ ഒക്ടോബർ 16 നു മുൻപായി അപേക്ഷ സമർപ്പിക്കുക.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.  ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : jobs vaccancy at Sainik School Kodagu.