റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ മമത ബാനര്‍ജിക്ക് വിജയം

Anjana

ഭൂരിപക്ഷത്തോടെ മമത ബാനര്‍ജിക്ക് വിജയം
ഭൂരിപക്ഷത്തോടെ മമത ബാനര്‍ജിക്ക് വിജയം
Photo credit – deccan hearld

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുർ ഉപതിരഞ്ഞെടുപ്പിൽ 58,389 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രി മമത ബാനർജി വിജയിച്ചു.

വന്‍ വിജയം നേടിത്തന്ന വോട്ടർമാർക്ക് മമത നന്ദി അറിയിച്ചു.എതിർ സ്ഥാനാർഥിയായ ബിജെപിയുടെ പ്രിയങ്ക ടിബ്രവാൾ 26,320 വോട്ടുകളാണ് നേടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭൂരിപക്ഷത്തോടെ സ്വന്തം റെക്കോർഡ് മമത മറികടന്നു.2011 ൽ 52,213 വോട്ടിന്റെയും 2016 ൽ 25,301 വോട്ടിന്റെയും ഭൂരിപക്ഷമാണ് മമത നേടിയത്.

ബംഗാളിലെ വിജയാഘോഷത്തിനു തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.കൊവിഡ് നിയന്ത്രണങ്ങളിൽ  ഉറപ്പു വരുത്തണം.

അക്രമങ്ങള്‍ ഉണ്ടാകാതെ കര്‍ശന സുരക്ഷ  നടപ്പിലാക്കണമെന്നും ആഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കരുതെന്നും സംസ്ഥാന സര്‍ക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.എന്നാൽ,തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണങ്ങൾ ലംഘിച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനവുമായി രംഗതത്തെത്തിയിരുന്നു.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളിലുണ്ടായ വ്യാപക അക്രമണത്തിൽ വിവിധയിടങ്ങളിലായി നിരവധി പേരാണ് കൊല്ലപ്പെട്ടത്.

Story highlight : Mamata Banerjee wins with majority in West Bengal.