
പ്രമുഖ വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. ട്രെയിനി വീഡിയോ എഡിറ്റേഴ്സ്, വീഡിയോ എഡിറ്റേഴ്സ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത : പത്താം ക്ലാസ് മുതൽ 60 ശതമാനത്തിനു മുകളിൽ മാർക്ക് ഉണ്ടായിരിക്കണം,ഏതെങ്കിലും വിഷയാധിഷ്ഠിത ഡിഗ്രി ഉണ്ടായിരിക്കണം.പ്രൊഫഷണൽ ഡിഗ്രിയോ അല്ലെങ്കിൽ വീഡിയോ എഡിറ്റിംഗിൽ ഡിപ്ലോമയൊ ഉണ്ടായിരിക്കണം.
ജേർണലിസത്തിലോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മേഖലകളിലോ അഭിരുചിയുള്ളവർക്ക് അപേക്ഷിക്കാം.വീഡിയോ എഡിറ്റിംഗിൽ രണ്ട് വർഷത്തെ പ്രവർത്തി പരിജയം ഉണ്ടായിരിക്കണം.
പ്രായപരിധി : 26 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ careers@asianetnews.in എന്ന ഈമെയിലിലേക്ക് ഒക്ടോബർ 8 ആം തീയതിക്ക് മുൻപായി നിങ്ങളുടെ സിവി അയക്കുക.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ us.nivadaily@gmail.com എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : jobs vaccancy at Asianet news.