തിരുവനന്തപുരം◾: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. കേസിൽ ഇന്നലെ കോടതിയിൽ വാദം തുടരുകയും തുടർവാദം കേട്ട ശേഷം വിധി പറയാനായി ഇന്നത്തേക്ക് മാറ്റിവെക്കുകയുമായിരുന്നു.
പ്രോസിക്യൂഷൻ രാഹുലിനെതിരെ ഗുരുതരമായ കണ്ടെത്തലുകളുള്ള പോലീസ് അന്വേഷണ റിപ്പോർട്ട് ഇന്നലെ കോടതിയിൽ സമർപ്പിച്ചു. സീൽ ചെയ്ത കവറിൽ രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ച രേഖകളും കോടതി പരിശോധിച്ചു. എന്നാൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിട്ടും കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരുടെ നിലപാടിൽ മാറ്റമില്ല. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എട്ടാം ദിവസത്തിലേക്ക് കടന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ അനുകൂല വിധി ലഭിച്ചാൽ നടപടി ഒഴിവാക്കാമെന്ന ലക്ഷ്യത്തിൽ രാഹുലിനെതിരായുള്ള നടപടി നീട്ടിവെക്കാൻ വർക്കിങ് പ്രസിഡന്റുമാർ ശ്രമിക്കുന്നു.
മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്നതുവരെ രാഹുൽ മാങ്കൂട്ടത്തിനെതിരെ നടപടി വേണ്ടെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും ഈ നിലപാടിനോട് യോജിപ്പുണ്ട്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിനെതിരായ നടപടി വൈകരുതെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.
മുതിർന്ന നേതാക്കളും ഹൈക്കമാൻഡും രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഒന്നരമണിക്കൂറിലേറെ അടച്ചിട്ട കോടതി മുറിയിൽ വാദം നടന്നു.
Story Highlights : Verdict on Rahul Mamkootathil’s anticipatory bail application is today
Story Highlights: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും.



















