സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപ കുറഞ്ഞു. ആഗോള വിപണിയിലെ ചലനങ്ങളും രൂപയുടെ മൂല്യവും ഇറക്കുമതി തീരുവയുമെല്ലാം വില നിർണയത്തിൽ പ്രധാന പങ്കുവഹിക്കുന്നു.
ഇന്ത്യയിലെ സ്വര്ണവിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. രൂപയുടെ മൂല്യവും ഇറക്കുമതി തീരുവയും പ്രാദേശികമായ ആവശ്യകതയുമെല്ലാം ഇതിൽ പ്രധാനമാണ്. രാജ്യാന്തര വിപണിയില് സ്വര്ണത്തിന് വില കുറഞ്ഞാലും ഇന്ത്യയില് വില കുറയണമെന്നില്ല.
ഓരോ വർഷവും ടൺ കണക്കിന് സ്വർണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളിൽ ഒന്നാണ്. ആഗോള വിപണിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യൻ സ്വർണ്ണവിലയിൽ പ്രതിഫലിക്കാൻ കാരണമാകാറുണ്ട്.
സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 95,480 രൂപയാണ് വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,935 രൂപയായിട്ടുണ്ട്.
ഒക്ടോബർ 17-ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സ്വർണ്ണത്തിന്റെ സർവ്വകാല റെക്കോർഡ് വില. ഈ റെക്കോർഡ് വിലയിലേക്ക് അടുക്കുന്നതിനിടെയാണ് ഇപ്പോൾ വില കുറഞ്ഞിരിക്കുന്നത്.
Story Highlights : Gold Rate/Price Today in Kerala – 02 Dec 2025
Story Highlights: Kerala gold prices fell today, with a decrease of ₹200 per sovereign.



















