കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പീച്ചി, തൃശ്ശൂർ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്കാണ് ഒഴിവുകളുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബർ 6, 2021-ന് ഇൻറർവ്യൂ നടത്താൻ തീരുമാനിച്ചിരിക്കുന്നു.
പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ 10 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുക. 2023 ജൂലൈ 29 വരെയായിരിക്കും ജോലിയുടെ ദൈർഘ്യം. ബോട്ടണി/ സുവോളജി/ ഫോറസ്ട്രി എൻവയോൺമെന്റൽ സയൻസ്/ സോഷ്യോളജി എന്നിവയിൽ ഫസ്റ്റ് ക്ലാസ് ബിരുദം കഴിഞ്ഞവർക്കാണ് അപേക്ഷിക്കാം.
ഫോറെസ്റ്ററിയിൽ ഫീൽഡ് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. 36 വയസ്സാണ് പരമാവധി പ്രായപരിധി. പ്രതിമാസം 19,000 രൂപ ആണ് ഫെലോഷിപ്പ് ആയി ലഭിക്കുക. എസ് സി/ എസ് ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട രീതി:
താല്പര്യം ഉള്ളതും യോഗ്യത ഉള്ളതും ആയ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 6, 2021-ന് രാവിലെ 10 മണിക്ക് ആവശ്യമായ രേഖകൾ ഉൾപ്പെടെ തൃശ്ശൂർ ഉള്ള കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എത്തിച്ചേരുക.
കൂടുതൽ വിവരങ്ങൾക്കായി https://www.kfri.res.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Story highlight : Job vacancy in Kerala forest research institutes.