രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ തുടർനടപടികൾ നിരീക്ഷിച്ച് കോൺഗ്രസ്. അറസ്റ്റ് ഉണ്ടായാൽ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. രാഷ്ട്രീയ പ്രേരിതമെന്ന അഭിപ്രായവും നേതാക്കൾക്കിടയിലുണ്ട്. വിഷയത്തിൽ പരസ്യ പ്രതികരണം നടത്തരുതെന്ന് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും രാഹുലിനെതിരെ ചുമത്തേണ്ട വകുപ്പുകൾ തീരുമാനിക്കുക. തിരുവനന്തപുരം റൂറൽ എസ് പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. ഇന്നലെ വൈകിട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതികളും ഡിജിറ്റൽ തെളിവുകളും കൈമാറിയത്. ഇന്നലെ രാത്രി തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ഉടൻ കേസെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റ് ഉണ്ടാകുന്ന പക്ഷം കൂടിയാലോചനയിലൂടെ നിലപാട് തീരുമാനിക്കാനാണ് കോൺഗ്രസ് തീരുമാനം. ഹൈക്കമാൻഡിൻ്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമാകും അന്തിമ തീരുമാനം എടുക്കുക.
സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ നേരത്തെ ക്രൈം ബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസ് പ്രത്യേകമായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് പൊലീസിൻ്റെ തീരുമാനം. ലൈംഗിക പീഡന പരാതി അതിജീവിത നേരിട്ട് നൽകിയ സാഹചര്യത്തിലാണ് ഇത്.
അറസ്റ്റുണ്ടായാൽ രാഹുൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസിനുള്ളിൽ നിന്നുതന്നെ രാഹുലിനെതിരെ വിമർശനം ഉയരുന്നുണ്ട്. അതിനാൽ അറസ്റ്റ് ഉണ്ടായാൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം ശക്തമാണ്.
അതേസമയം, ഈ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നുള്ള അഭിപ്രായവും നേതാക്കൾക്കിടയിൽ ഉണ്ട്. വിഷയത്തിൽ ആരും പരസ്യ പ്രതികരണം നടത്തരുതെന്ന് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകാതിരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു.
Story Highlights: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് തുടർനടപടികൾ നിരീക്ഷിക്കുന്നു.



















