ജമ്മുവിലെ ഉറി സെക്ടറിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ലക്ഷ്കർ-ഇ-ത്വയ്ബ ഭീകരനെ സൈന്യം വധിച്ചു. ഒരു ഭീകരനെ പിടികൂടിയിട്ടുണ്ടെന്നും അയാളുടെ പേര് അലി ബാബർ പത്ര എന്നാണെന്നും ഇവർ പാകിസ്താനിലെ പഞ്ചാബിൽ നിന്നെത്തിയതാണെന്നും സൈന്യത്തിന്റെ വക്താവ് മേജർ ജനറൽ വീരേന്ദ്ര വട്സ് പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ അതിർത്തിയിലൂടെ നുഴഞ്ഞുകയറിയ 7 പേരെയാണ് സൈന്യം വധിച്ചത്. ഒട്ടേറെ ഭീകരർ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുള്ളതായും പാകിസ്താൻ സൈന്യത്തിന്റെ സഹായം കൂടാതെ ഇത്രയും ഭീകരർക്ക് നുഴഞ്ഞുകയറാൻ കഴിയില്ലെന്നും മേജർ വ്യക്തമാക്കി.
സെപ്തംബർ പകുതിക്ക് കഴിഞ്ഞ് ഉറി, രാംപുർ സെക്ടറിൽ മാത്രം ഒട്ടേറെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ സൈന്യം പ്രതിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നോളം നുഴഞ്ഞുകയറ്റ ശ്രമങ്ങൾ സൈന്യം തടുക്കുകയുണ്ടായി.
Story highlight : Army kills terrorist for crossed Line of Control in Uri.