സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യത; തൃശ്ശൂരിലും ഇടുക്കിയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

Anjana

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യത
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യത

ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടും ബാക്കി മുഴുവൻ ജില്ലകളിലും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവംമൂലം ശക്തമായ മഴയ്ക്കൊപ്പം 41 മുതൽ 61 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്തെ 14 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്ന് വൈകിട്ട് പുറത്തു വിട്ട കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ട്‌. കടൽ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയുള്ളതിനാൽ മാത്സ്യബന്ധനത്തതിനായി നാളെ വരെ കടലിൽ പോകരുതെന്ന് മുന്നറിപ്പ് നൽകിയിട്ടുണ്ട്.

Story highlight : chance of heavy rain in kerala.