**സന്നിധാനം◾:** ശബരിമല സന്നിധാനത്ത് പച്ചിലപ്പാമ്പിനെ കണ്ടെത്തി. സ്നേക്ക് റെസ്ക്യൂ ടീം സ്ഥലത്തെത്തി പാമ്പിനെ നീക്കം ചെയ്തു. ശബരിമലയിൽ 24 മണിക്കൂറും സുരക്ഷാ വലയം തീർത്ത് ഭക്തർക്ക് കരുതലൊരുക്കുകയാണ് ഫയർ ആൻഡ് റസ്ക്യൂ ഫോഴ്സ്.
ഇന്നലെ പുലർച്ചെ രണ്ടരയോടെ പതിനെട്ടാംപടിക്ക് സമീപത്തെ റൂഫിന് മുകളിലാണ് ഭക്തർ പാമ്പിനെ കണ്ടത്. സുരക്ഷാ ജീവനക്കാരി ആദ്യം വെള്ളം പമ്പ് ചെയ്ത് പാമ്പിനെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് സ്നേക്ക് റെസ്ക്യൂ വിഭാഗം സ്ഥലത്തെത്തി പാമ്പിനെ പിടികൂടിയത്.
അരവണ കൗണ്ടറിനടുത്ത് ഫയർ ആൻഡ് റസ്ക്യൂ വിഭാഗത്തിന്റെ പ്രധാന കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. മരക്കൂട്ടം മുതൽ സന്നിധാനം വരെ 86 പേരടങ്ങുന്ന സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഓരോ ഫയർ പോയിന്റിലും ആറു മുതൽ 10 വരെ ജീവനക്കാരുടെ സേവനം ലഭ്യമാണ്.
ശബരിമലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സോപാനം, മാളികപ്പുറം, ഭസ്മക്കുളം, നടപ്പന്തൽ, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, കെ.എസ്.ഇ.ബി, കൊപ്രാക്കളം എന്നിവിടങ്ങളിൽ ഫയർ പോയിന്റുകൾ പ്രവർത്തിക്കുന്നു. ഫയർ പോയിന്റുകളിൽ സ്ഥാപിച്ചിട്ടുള്ള ഫയർ ഹൈഡ്രന്റുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കിയിട്ടുണ്ട്.
Story Highlights: A green snake was found in Sabarimala and was removed by the Snake Rescue Team.



















