
വി.എം സുധീരൻ എഐസിസി അംഗത്വം രാജിവച്ചു.സോണിയാഗാന്ധിക്ക് രാജിക്കത്തയച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡിന്റെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ല.നേതൃതല മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും നിലപാടുകൾ ഏകപക്ഷീയമാണെന്നും സുധീരൻ ഉന്നയിച്ചു.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും ശനിയാഴ്ചയാണ് വി.എം സുധീരൻ രാജിവച്ചത്.
ആരോഗ്യകരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നായിരുന്നു സുധീരന്റെ വിശദീകരണം.കെപിസിസി പ്രസിഡന്റിന് നേരിട്ട് രാജിക്കത്ത് കൈമാറിയിരുന്നു.
പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നും വി.എം സുധീരൻ വ്യക്തമാക്കിയിരുന്നു.
Story highlight : VM Sudheeran resigns from AICC.