സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനാൽ മാതാപിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.
എല്ലാ കുട്ടികൾക്കും വാക്സിൻ നൽകാൻ സംസ്ഥാനം സജ്ജമാണ്.
കേന്ദ്ര മാർഗ്ഗനിർദ്ദേശം വന്നാൽ കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.
സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷയ്ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.
ഇതിനായി വിദ്യാഭ്യാസ,ആരോഗ്യ വകുപ്പുകൾക്ക് പുറമെ സംസ്ഥാന പോലീസ് മേധാവിക്കും നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കുട്ടികൾക്ക് താരതമ്യേനെ കോവിഡ് വരാനുള്ള സാധ്യത കുറവാണ്. എന്നാലും ചെറിയതോതിൽ കുട്ടികൾക്ക് കൊവിഡ് വന്നേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഇത് മുൻകൂട്ടി കണ്ട് പ്രവർത്തനങ്ങൾ നടത്തണം എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story Highlights: Health Minister Veena George about School Re-Opening