
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ. പി സതീദേവി എത്തും. മുൻ അധ്യക്ഷ എം സി ജോസഫൈൻ രാജിവച്ച സ്ഥാനത്താണ് ഒക്ടോബർ ഒന്നിന് സതീദേവി ചുമതലയേൽക്കുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമാണ് പി സതീദേവി. മുൻ ലോക്സഭാംഗം കൂടിയാണ് അഡ്വ. പി സതീദേവി.
ചാനൽ ചർച്ചക്കിടെ സ്ത്രീധന പീഡനത്തെ കുറച്ചു പരാതിപ്പെട്ട് സ്ത്രീയോട് മോശമായി പെരുമാറി അതിനെ തുടർന്നാണ് മുൻ അധ്യക്ഷ എംസി ജോസഫൈൻ സ്ഥാനം രാജിവയ്ക്കേണ്ടിവന്നത്. വനിതാ അധ്യക്ഷസ്ഥാനത്ത് കാലാവധി അവസാനിക്കാൻ എട്ടുമാസം ബാക്കിനിൽക്കെയാണ് രാജിവെച്ചത്. എന്നാൽ കമ്മീഷനിലെ മറ്റ് അംഗങ്ങൾ കാലാവധി അവസാനിക്കുന്നതുവരെ തുടരും.
Story Highlights: P Sathidevi as Kerala Women commission Chairperson.