Headlines

Kerala News

വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം; കെഎസ്ഇബി.

വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം കെഎസ്ഇബി

പുറത്തുനിന്നുള്ള വൈദ്യുതിയിൽ 200 മെഗാ വാട്ടിന്റെ കുറവുള്ളതിനെ തുടന്ന് സംസ്ഥാനത്ത് രാത്രിയിലുള്ള  വൈദ്യുതി ഉപയോഗം ഉപഭോക്താക്കൾ നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി നിർദേശം നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോഡ് ഷെഡ്ഡിങ്ങോ, പവർക്കട്ടോ ഇല്ലാതെ വൈദ്യുതി നിയന്ത്രിക്കാനാണ് ശ്രമമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. വൈകുന്നേരം ആറ് മണിമുതലുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും അധികം വൈദ്യുതി ഉപഭോഗം നടക്കുന്നത്.

ഈ സമത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അനാവശ്യമായി വൈദ്യുതി ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ ജനങ്ങളോട് കെ.എസ്.ഇ.ബി. നിർദേശിച്ചിരിക്കുന്നത്.

ഇന്നുമാത്രം 200 മെഗാ വാട്ടിന്റെ കുറവാണ് പുറത്തുനിന്നുള്ള വൈദ്യുതിയിൽ ഉണ്ടായത്. ജാജർ വൈദ്യുത നിലയത്തിൽ നിന്നുമാണ് കുറവുണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി ചെയർമാൻ ഉൾപ്പെടെയുള്ളവർ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.

Story highlight : KSEB directed to limit use of Electricity at night.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts