അസമിൽ പൊലീസുമായുള്ള സംഘർഷത്തിൽ സിപാജർ സ്വദേശിയായ ഷെയ്ഖ് ഫരീദ് എന്ന 12 വയസ്സുകാരനും വെടിയേറ്റ് മരിച്ചു.
പോസ്റ്റ് ഓഫീസിൽ നിന്നും ആധാർ വാങ്ങാൻ പോകവേയാണ് ഷെയ്ഖ് ഫരീദ് മരിച്ചതെന്ന് കുട്ടിയുടെ കുടുംബം ഉന്നയിച്ചു.എന്നാൽ 12 വയ്സ്സുകാരന്റെ മരണത്തെപ്പറ്റി പ്രതികരിക്കാനില്ലെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷണത്തിൽ ഉൾപ്പെടുത്തുമെന്നും ദാരംഗ് എസ് പി സുഷാന്ത ബിശ്വ ശർമ്മ പറഞ്ഞു.മൊയിനുൽ ഹഖ് (33) ആണ് സംഘർഷത്തിൽ മരിച്ച മറ്റൊരാൾ.
അസമിലെ ദാര്രംഗ് ജില്ലയിൽ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്ഷത്തില് രണ്ട് പേരാണ് മരണപ്പെട്ടത്.
ഒന്പത് പൊലീസുകാരടക്കം നിരവധി പേര്ക്ക് പരുക്കേറ്റു.സംസ്ഥാന കാര്ഷിക പദ്ധതിയില് ഉൾപ്പെട്ട ഭൂമിയില് നിന്ന് അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനായി പൊലീസ് എത്തിയതോടെ ആയിരക്കണക്കിന് പ്രദേശവാസികള് തടിച്ചുകൂടി പ്രതിഷേധിക്കുകയായിരുന്നു.
തുടർന്നാണ് പൊലീസും നാട്ടുകാരും തമ്മിൽ ശക്തമായ സംഘര്ഷമുണ്ടായത്.വർഷങ്ങളായി താമസിക്കുന്ന സ്ഥലത്തുനിന്നും 800 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിക്കാൻ സര്ക്കാര് ശ്രമിച്ചത്.
വന് സന്നാഹങ്ങളോടെ കുടിയൊഴിപ്പിക്കുന്നതിനായെത്തിയ പൊലീസ് ജനങ്ങളെ മര്ദിക്കുന്നതും വെടിവയ്ക്കുന്നതുമായ ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.
Story highlight : 12 year old killed in Assam Conflict.