കോവിഡ് നഷ്ടപരിഹാരം; സംസ്ഥാന ദുരന്ത നിവാരണ നിധി കാലിയാകും.

Anjana

സംസ്ഥാന ദുരന്തനിവാരണ നിധി കാലിയാകും
സംസ്ഥാന ദുരന്തനിവാരണ നിധി കാലിയാകും

കോവിഡ് മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗരേഖ പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം. എന്നാൽ ഇതിനായി സംസ്ഥാന ദുരന്തനിവാരണ നിധി മുഴുവനായി വിനിയോഗിക്കേണ്ടതായി വരും.

 നിലവിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 24,318 പേരാണ് കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. അര ലക്ഷം രൂപ വീതം നഷ്ടപരിഹാരതുക നൽകുകയാണെങ്കിൽ 121.5 കോടി രൂപയാണ് ചെലവിടേണ്ടത്. എന്നാൽ കോവിഡ് ബാധിച്ച് 30 ദിവസത്തിനകമുള്ള മരണങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് നിർദേശം വന്നതിനാൽ കണക്കുകൾ ഉയർന്നേക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

75% കേന്ദ്ര വിഹിതവും 25% സംസ്ഥാന വിഹിതവും ഉൾപ്പെടുന്നതാണ് ദുരന്ത നിവാരണ നിധി. ഇതിൽ 430 കോടി രൂപയിൽ പ്രകൃതിക്ഷോഭങ്ങൾ കാരണമുള്ള നഷ്ടപരിഹാരം ചിലവിട്ടതിനുശേഷം 160 കോടി രൂപയാണ് ബാക്കിയുള്ളത്. ഇത്തരത്തിൽ ബാക്കിയുള്ള തുകയിൽ നിന്നായിരിക്കും കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്  നഷ്ടപരിഹാരം നൽകുന്നത്.

Story Highlights: Kerala Covid Death Compensation.