ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ സുദിനം രാജ്യത്തെ പൗരന്മാർക്ക് പുതിയ പ്രചോദനം നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ അനുസ്മരണ സ്റ്റാമ്പും നാണയവും പുറത്തിറക്കിയാണ് പ്രധാനമന്ത്രി പരിപാടിക്ക് തുടക്കം കുറിച്ചത്.
വന്ദേമാതരം എന്ന വാക്ക് വർത്തമാനകാലത്ത് ആത്മവിശ്വാസം നിറയ്ക്കുന്നതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പൂർവ്വികർ ഒരു സവിശേഷ സാംസ്കാരിക സ്വത്വം രൂപപ്പെടുത്തി. ഭാരത മാതാവിൻ്റെ പര്യായം കൂടിയാണ് വന്ദേമാതരം. ഒരു ലക്ഷ്യവും നേടാൻ കഴിയില്ലെന്ന് തോന്നരുതെന്നും ഈ വാക്യം നമ്മെ ഓർമ്മിപ്പിക്കുന്നു.
നമ്മുടെ നദികൾ, മലകൾ, മണ്ണ് എന്നിവയുടെ സമൃദ്ധി ലോകം അറിയുന്നതിന് വന്ദേമാതരം ഒരു പ്രചോദനമാണ്. എല്ലാ കാലത്തും വന്ദേമാതരം ഒരുപോലെ പ്രസക്തമാണ്. 150 വർഷം പിന്നിടുമ്പോൾ ഭാരതീയർക്ക് ഇത് പുതിയ ഊർജ്ജം നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നമ്മുടെ ഋഷിമാരും പൂർവികരും വ്യത്യസ്തമായ ഒരു സാംസ്കാരിക സ്വത്വം നമുക്ക് നൽകി. ഭാരതത്തിന്റെ ഈ സാംസ്കാരിക പൈതൃകം ലോകം മുഴുവൻ ശ്രദ്ധിക്കണം.
ചടങ്ങിൽ സ്മരണിക സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കി.
വന്ദേമാതരം 150 വർഷം ആഘോഷിക്കുമ്പോൾ, രാജ്യം മുഴുവൻ അതിന്റെ പ്രാധാന്യം ഉൾക്കൊള്ളണം. ഇത് രാജ്യത്തെ ജനങ്ങളിൽ പുതിയ ഊർജ്ജം നിറയ്ക്കുകയും ചെയ്യും.
Story Highlights : vande mataram150 years commemoration national song pm modi coin



















