സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രഖ്യാപനങ്ങൾ നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സംസ്ഥാന സർക്കാർ നാലര വർഷത്തിന് ശേഷം ജനങ്ങൾക്ക് വേണ്ടി പ്രഖ്യാപനം നടത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
നാലര വർഷം മുൻപ് നൽകിയ വാഗ്ദാനങ്ങൾ എന്തുകൊണ്ട് ഇപ്പോഴാണ് പ്രഖ്യാപിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ഇതാണോ സംസ്ഥാന സർക്കാരിന്റെ ജനാധിപത്യ സംവിധാനമെന്നും അദ്ദേഹം വിമർശിച്ചു. പ്രഖ്യാപിച്ച പദ്ധതികൾക്കെല്ലാം കടം വാങ്ങിയാണ് പണം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നെൽ കർഷകർക്ക് പണം നൽകാൻ പോലും സർക്കാരിന് കഴിയുന്നില്ല. സാധാരണക്കാരെ സഹായിക്കാൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രിയാണെങ്കിൽ 70 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ ഇൻഷുറൻസ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.എം. ശ്രീ ധാരണാപത്രം ഒപ്പിട്ടാൽ പിന്നീട് പിൻവലിക്കാനോ റദ്ദാക്കാനോ സാധിക്കില്ല. ഈ വിഷയത്തിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
ബിജെപി ഇത് ഒരു പ്രധാന ചർച്ചാ വിഷയമാക്കും. കുട്ടികളുടെ ഭാവി വെച്ച് രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ പദ്ധതികളുടെ ഫലമായാണ് അതിദാരിദ്ര്യത്തിൽ നിന്ന് ജനങ്ങൾ പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് എടുക്കാവുന്നതാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Story Highlights : Rajeev chandrasekhar against pinarayi on pension
Story Highlights: BJP State President Rajeev Chandrasekhar criticizes the state government for making announcements close to the election, calling it a tactic to deceive the public.
 
					
 
 
     
     
     
     
     
     
     
     
     
    
















