സിപിഐഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കാനുള്ള തീരുമാനം സി.പി.ഐ അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റില് ഉണ്ടാകും. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുമെന്ന നിലപാട് സി.പി.ഐ സ്വീകരിക്കും.
സിപിഐയുടെ നിലപാട് കടുത്തതോടെ സിപിഐഎമ്മിന്റെ ഉപാധികൾ അംഗീകരിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എ.കെ.ജി സെന്ററിൽ തിരക്കിട്ട ചർച്ചകൾ നടന്നു. കത്ത് ലഭിച്ചതിന് ശേഷം മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ പങ്കെടുത്തേക്കും. 3.30നാണ് മന്ത്രിസഭാ യോഗം നടക്കുന്നത്.
ധാരണാപത്രം മരവിപ്പിക്കുകയാണെന്ന് കാണിച്ച് കേന്ദ്രത്തിന് കത്ത് നൽകാനാണ് ഇപ്പോഴത്തെ തീരുമാനം. കത്തിന്റെ കരട് എം എ ബേബി ഡി രാജയ്ക്ക് കൈമാറി. സി.പി.ഐ നേതാക്കളുടെ അനൗപചാരികമായ യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനമുണ്ടായത്.
സിപിഐ നിലപാട് കടുപ്പിച്ചതോടെ സിപിഐഎം ഉപാധി അംഗീകരിച്ചു. ധാരണാപത്രം മരവിപ്പിക്കുന്നു എന്ന് കാട്ടി കേന്ദ്രത്തിന് കത്ത് നൽകാമെന്ന് സമ്മതിച്ചു. ഇതിന്റെ ഭാഗമായി കത്തിന്റെ കരട് എം എ ബേബി, ഡി രാജയ്ക്ക് കൈമാറി.
അനുകൂല തീരുമാനമില്ലെങ്കിൽ മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുമെന്ന നിലപാട് സിപിഐ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി എകെജി സെന്ററിൽ തിരക്കിട്ട കൂടിക്കാഴ്ചകൾ നടന്നു. എംഎ ബേബിയും എം വി ഗോവിന്ദനും മുഖ്യമന്ത്രിയുമടക്കം ചർച്ചയിൽ പങ്കെടുത്തു.
പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് കെ പ്രകാശ്ബാബു പ്രതികരിച്ചു. എന്നാൽ ധാരണാപത്രം മരവിപ്പിക്കാനുള്ള കത്തയക്കൽ സിപിഐക്കുള്ള മയക്കുവെടിയാണെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ആത്മഹത്യാപരമായ നടപടിയെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. അതേസമയം, ഒന്നും അറിഞ്ഞില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം.
Story Highlights: CPI approves the decision to freeze the PM Shri scheme’s memorandum of understanding (MoU).
 
					
 
 
     
     
     
     
     
     
     
     
     
    

















