പി.എം. ശ്രീ വിഷയം: സി.പി.ഐയെ മയക്കാനുള്ള ശ്രമമെന്ന് സണ്ണി ജോസഫ്

നിവ ലേഖകൻ

PM Shri issue

തിരുവനന്തപുരം◾: പി.എം. ശ്രീ വിഷയത്തിൽ സി.പി.ഐയെ മയക്കാനുള്ള ശ്രമമാണ് സി.പി.ഐ.എം നടത്തുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ആരോപിച്ചു. രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള ഒരു അടവുനയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ഉടൻ തന്നെ ഒരു മുന്നണി യോഗം വിളിക്കുമെന്നും സൂചനയുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സി.പി.ഐ.എമ്മിന്റെ നിർണായക നീക്കം മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കടുത്ത നടപടിയിലേക്ക് സി.പി.ഐ കടക്കുമെന്നിരിക്കെയായിരുന്നു. ആർഎസ്എസ് കമ്മ്യൂണിസ്റ്റ് ബന്ധം പകൽപോലെ വ്യക്തമാണെന്നും വിദ്യാഭ്യാസ മന്ത്രിക്ക് ഗവർണർ സ്തുതി പാടിയെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസിൽ ഉണ്ടായിരുന്നത് ചെറിയ പ്രശ്നങ്ങളാണെന്നും അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.ഐ മുന്നോട്ട് വെച്ച പ്രധാന ഉപാധിയായ പി.എം. ശ്രീ ധാരണാപത്രം മരവിപ്പിക്കണമെന്ന ആവശ്യത്തിന് സി.പി.ഐ.എം വഴങ്ങുന്നതായാണ് വിവരം. ഇതിന്റെ ഭാഗമായി എം.എ ബേബിയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പിന് കളമൊരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട കത്തിന്റെ കരട് സി.പി.ഐ.എം തയ്യാറാക്കി സി.പി.ഐ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.

ധാരണാപത്രം റദ്ദാക്കാൻ ഇനി കേന്ദ്രത്തിനെ അധികാരമുള്ളൂവെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പിൻമാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിനു കത്തയക്കാൻ സർക്കാർ തലത്തിൽ ആലോചനയുണ്ട്. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സി.പി.ഐക്ക് മുന്നിൽ വെക്കാനാണ് സി.പി.ഐ.എമ്മിന്റെ നീക്കം.

  പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും പഞ്ചായത്തും തമ്മിൽ തർക്കം രൂക്ഷമാകുന്നു

മലയാളത്തിലുള്ള കത്ത് ഡി. രാജ സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് കൈമാറി. കത്ത് നൽകിയാൽ മാത്രം പോരാ, കേന്ദ്രത്തിന് നൽകുന്ന കത്ത് സംസ്ഥാന സർക്കാർ തന്നെ നൽകണം. അങ്ങനെ നൽകുന്ന കത്ത് മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ പരസ്യപ്പെടുത്തണമെന്നാണ് സി.പി.ഐയുടെ നിലപാട്.

ഈ വിഷയത്തിൽ തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ നടന്നു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്ത അവൈലബിൾ സെക്രട്ടേറിയറ്റ് യോഗവും ചേർന്നു. കത്ത് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.അവൈലബിൾ ദേശീയ സെക്രട്ടേറിയറ്റ് യോഗം ഉടൻ ചേരും.

കരാറിൻ്റെ ധാരണാപത്രം റദ്ദാക്കാൻ കത്ത് നൽകുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്. ഇതിനു ശേഷം അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. സി.പി.ഐ.എമ്മിന്റെ ഈ നീക്കം രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.

Story Highlights: സ.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്.

Related Posts
തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങി സിപിഐഎം; സ്ഥാനാർത്ഥി നിർണയം നവംബർ 5ന്കം
local body election

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് സി.പി.ഐ.എം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സ്ഥാനാർത്ഥി നിർണയം നവംബർ Read more

  പി.എം.ശ്രീയിൽ ഒപ്പിട്ടതിനെതിരെ പി.വി. അൻവർ; കേരളം വർഗീയവൽക്കരിക്കപ്പെടുന്നു
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് സ്റ്റണ്ട്; രൂക്ഷ വിമർശനവുമായി ചെന്നിത്തല
election stunt

മുഖ്യമന്ത്രി പിണറായി വിജയൻെറ പ്രഖ്യാപനങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പ്രഖ്യാപനങ്ങൾ Read more

പിഎം ശ്രീയിൽ നിന്ന് പിന്മാറിയാൽ ആത്മഹത്യപരമെന്ന് കെ. സുരേന്ദ്രൻ
PM SHRI scheme

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ആത്മഹത്യാപരമാണെന്ന് ബിജെപി Read more

തീവ്ര വോട്ടര് പട്ടിക: അഞ്ചിന് സര്വകക്ഷിയോഗം വിളിച്ച് സര്ക്കാര്
Voter List Revision

തീവ്ര വോട്ടര്പട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സര്ക്കാര് സര്വകക്ഷിയോഗം വിളിച്ചു. അടുത്ത മാസം അഞ്ചിനാണ് Read more

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം; സർക്കാരിനെതിരെ കെ.എം.അഭിജിത്ത്
Shafi Parambil police attack

ഷാഫി പറമ്പിലിനെതിരായ പോലീസ് ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ നേതാവ് കെ.എം. അഭിജിത്ത് Read more

പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയുടെ നിലപാട് വ്യക്തമാക്കി ഡി. രാജ
PM Shri scheme

പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രം സംബന്ധിച്ച് തീരുമാനങ്ങൾ എടുത്തെന്നും ശുഭപ്രതീക്ഷയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും Read more

പിഎം ശ്രീ പദ്ധതി: സിപിഐ സമ്മർദ്ദത്തിന് വഴങ്ങി സിപിഐഎം; ധാരണാപത്രം മരവിപ്പിച്ചു
PM Shri scheme

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐയുടെ സമ്മർദ്ദത്തിന് ഒടുവിൽ സിപിഐഎം വഴങ്ങി. Read more

  പിഎം ശ്രീ പദ്ധതി നടപ്പാക്കില്ല; നിലപാട് കടുപ്പിച്ച് സിപിഐ
പിഎം ശ്രീയില് സിപിഐഎം വഴങ്ങുന്നത് ആത്മഹത്യാപരം; സര്ക്കാരിന് വിശ്വാസം നഷ്ടപ്പെട്ടെന്ന് കെ സുരേന്ദ്രന്
PM Shri Project

പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐ.എം വഴങ്ങുന്നു എന്ന വാർത്തയോട് പ്രതികരിച്ച് ബി.ജെ.പി നേതാവ് Read more

പി.എം.ശ്രീ: കത്ത് അയക്കുന്നതിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി
PM Shri scheme

പി.എം.ശ്രീ പദ്ധതിയിൽ കേന്ദ്രത്തിന് കത്തയക്കാൻ സർക്കാർ തീരുമാനിച്ചു. സി.പി.ഐ.എമ്മിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ സി.പി.ഐ Read more

പിഎം ശ്രീ ധാരണാപത്രം; തീരുമാനം അംഗീകരിച്ച് സിപിഐ
PM Shri scheme

പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കാനുള്ള സി.പി.ഐ.എം തീരുമാനം സി.പി.ഐ അംഗീകരിച്ചു. കേന്ദ്രത്തിന് Read more