മെലിസ കൊടുങ്കാറ്റ് ജമൈക്കയിൽ കനത്ത നാശം വിതച്ചു

നിവ ലേഖകൻ

Hurricane Melissa Jamaica

**ജമൈക്ക◾:** മെലിസ കൊടുങ്കാറ്റ് ജമൈക്കയിൽ കനത്ത നാശം വിതച്ചു. തെക്കുപടിഞ്ഞാറൻ ജമൈക്കയിൽ മെലിസ കനത്ത നാശം വിതച്ചതിനെ തുടർന്ന് നിരവധി വീടുകൾക്കും ആശുപത്രികൾക്കും സ്കൂളുകൾക്കും കേടുപാടുകൾ സംഭവിച്ചു. മണിക്കൂറിൽ 297 കിലോമീറ്റർ വേഗത്തിൽ കാറ്റഗറി അഞ്ചിൽപ്പെട്ട കൊടുങ്കാറ്റായി തീരത്ത് ആദ്യം വീശിയടിച്ച മെലിസ പിന്നീട് മണിക്കൂറിൽ 230 കിലോമീറ്റർ വേഗതയുള്ള കാറ്റഗറി നാലിൽപ്പെട്ട കൊടുങ്കാറ്റായി ചുരുങ്ങി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊടുങ്കാറ്റ് കരയിൽ ആഞ്ഞടിച്ചതിനുശേഷം ജമൈക്കയിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജമൈക്ക ടൂറിസം മന്ത്രി എഡ്മണ്ട് ബാർട്ട്ലൈറ്റ് അറിയിച്ചു. ജമൈക്കയിൽ പലയിടങ്ങളിലും 76 സെന്റിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ഇത് മിന്നൽ പ്രളയങ്ങൾക്ക് കാരണമായേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും കൊടുങ്കാറ്റിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഏകദേശം 15,000-ത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ജമൈക്കയ്ക്ക് ശേഷം കൊടുങ്കാറ്റ് കിഴക്കൻ ക്യൂബയിലേക്കും തുടർന്ന് ബഹാമാസിലേക്കും ടർക്ക്സ് ആൻഡ് കൈക്കോസ് ദ്വീപുകളിലേക്കും നീങ്ങാൻ സാധ്യതയുണ്ട്. ഇന്നലെയാണ് മെലിസ ജമൈക്കിയിലെ ന്യൂ ഹോപ്പിന് സമീപം കരതൊട്ടത്. പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ് തീരദേശമേഖലകളിലുള്ളവരോട് നിർബന്ധിതമായി ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് നൽകി.

  മെലിസ ചുഴലിക്കാറ്റ് ജമൈക്കയിൽ കരതൊട്ടു; കനത്ത നാശനഷ്ടത്തിന് സാധ്യത

നേരത്തെ ഹെയ്തിയിലും ഡൊമനിക്കൻ റിപ്പബ്ലിക്കിലുമായി മൂന്ന് പേരടക്കം ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Story Highlights: Hurricane Melissa caused widespread destruction in Jamaica, damaging homes, hospitals, and schools.

Related Posts
മെലിസ കൊടുങ്കാറ്റ്: ജമൈക്കയിലും ഹെയ്തിയിലുമായി 30 മരണം
Hurricane Melissa

മെലിസ കൊടുങ്കാറ്റിൽ കരീബിയൻ ദ്വീപുകളിൽ കനത്ത നാശനഷ്ടം. ജമൈക്കയിലും ഹെയ്തിയിലുമായി 30-ൽ അധികം Read more

മെലിസ ചുഴലിക്കാറ്റ് ജമൈക്കയിൽ കരതൊട്ടു; കനത്ത നാശനഷ്ടത്തിന് സാധ്യത
Hurricane Melissa

ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റുകളിലൊന്നായ മെലിസ കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിൽ Read more

  മെലിസ കൊടുങ്കാറ്റ്: ജമൈക്കയിലും ഹെയ്തിയിലുമായി 30 മരണം
ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി അംബാസിഡർമാരെ തിരിച്ചുവിളിച്ച് ഇറാൻ; യുഎൻ ഉപരോധം കടുക്കുന്നു
UN sanctions on Iran

ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ അംബാസിഡർമാരെ ഇറാൻ തിരിച്ചുവിളിച്ചു. ഇറാനെതിരെയുള്ള Read more

യുകെയിൽ സിഖ് യുവതിയെ ബലാത്സംഗം ചെയ്തു; “സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ” എന്ന് ആക്രോശം
Sikh woman raped in UK

യുകെയിൽ 20 വയസ്സുള്ള സിഖ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായി. ഓൾഡ്ബറി സിറ്റിയിലെ ടേം Read more

കെനിയയിൽ വാഹനാപകടത്തിൽ 5 മലയാളികൾ മരിച്ചു; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം
Kenya road accident

കെനിയയിൽ വാഹനാപകടത്തിൽ മരിച്ച 5 മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം. അപകടത്തിൽ ഗുരുതരമായി Read more

  മെലിസ കൊടുങ്കാറ്റ്: ജമൈക്കയിലും ഹെയ്തിയിലുമായി 30 മരണം
അമേരിക്കയിൽ കൊടുങ്കാറ്റ്: 25 മരണം, നിരവധി കെട്ടിടങ്ങൾ തകർന്നു
America storm deaths

അമേരിക്കയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 25 പേർ മരിച്ചു. 5000-ൽ അധികം കെട്ടിടങ്ങൾ തകർന്നതായാണ് Read more