ജമൈക്ക◾: കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിൽ ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റുകളിലൊന്നായ മെലിസ കരതൊട്ടു. മണിക്കൂറിൽ 185 മൈൽ വേഗതയിലാണ് ഇവിടെ കാറ്റ് വീശുന്നത്. ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് മെലിസയെന്ന് അമേരിക്ക ആസ്ഥാനമായുള്ള കാലാവസ്ഥ നിരീക്ഷണകേന്ദ്രം നാഷണൽ ഹരികേൽ സെന്റർ പറയുന്നു. ജമൈക്കയിൽ കനത്ത നാശനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ജമൈക്കയിലെ ന്യൂ ഹോപ്പിന് സമീപമാണ് മെലിസ കരതൊട്ടത്. ഇവിടെ 101 സെന്റിമീറ്റർ വരെ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, വടക്കൻ കരീബിയൻ പ്രദേശങ്ങളിൽ മെലിസ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായേക്കാമെന്ന് വിലയിരുത്തലുണ്ട്. അപകടകാരിയായ കാറ്റും അതിതീവ്രമായ വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ ഹരിക്കേൻ സെന്റർ മുന്നറിയിപ്പ് നൽകി.
മെലിസ ചുഴലിക്കാറ്റിൽ ഇതുവരെ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജമൈക്കയിൽ മൂന്ന് പേരും, ഹെയ്തിയിൽ മൂന്ന് പേരും, ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഒരാളുമാണ് മരിച്ചത്. കാറ്റഗറി അഞ്ചിൽപ്പെടുന്ന മെലിസ കൊടുങ്കാറ്റ് ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് ആണെന്ന് നാഷണൽ ഹരികേൽ സെന്റർ വ്യക്തമാക്കിയിട്ടുണ്ട്.
2005ൽ ലൂസിയാനയിൽ കനത്ത നാശനഷ്ടം ഉണ്ടാക്കിയ കത്രീന കൊടുങ്കാറ്റിന്റെ കേന്ദ്ര സമ്മർദ്ദം 902 മില്ലിബാറായിരുന്നു. 1980ൽ മണിക്കൂറിൽ 305 കിലോമീറ്റർ വേഗത്തിൽ വീശിയ അലൻ കൊടുങ്കാറ്റാണ് അറ്റ്ലാന്റിക്കിലെ ഏറ്റവും വലിയ കൊടുങ്കാറ്റായി കണക്കാക്കപ്പെടുന്നത്.
story_highlight:Hurricane Melissa, one of the world’s largest cyclones, has made landfall in Jamaica, potentially causing widespread damage.



















