വിദ്യാർഥികൾക്കെല്ലാം പ്ലസ് വൺ സീറ്റ് ഉറപ്പാക്കും: വിദ്യാഭ്യാസമന്ത്രി

Anjana

വിദ്യാർഥികൾക്കെല്ലാം പ്ലസ് വൺ സീറ്റ്
വിദ്യാർഥികൾക്കെല്ലാം പ്ലസ് വൺ സീറ്റ്
Photo Credit: SIET Kerala

സംസ്ഥാനത്തെ എല്ലാ പ്ലസ് വൺ വിദ്യാർഥികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യവും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 കൂടാതെ സ്കൂൾ തുറക്കുമ്പോൾ സീറ്റുകൾ ഒഴിഞ്ഞു കിടക്കില്ലെന്നും ഒഴിവു വരുന്ന സീറ്റുകൾ സംവരണ സീറ്റായും മെറിറ്റ് സീറ്റായും മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. രണ്ടാം അലോട്ട്മെന്റ് ഒക്ടോബർ 7ന് പ്രസിദ്ധീകരിക്കുന്നതാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 സർക്കാർ മേഖലകളിലും അൺഎയ്ഡഡ് മേഖലകളിലും സീറ്റുകൾ വർദ്ധിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ സംസ്ഥാനത്തെ ഏതെങ്കിലും ജില്ലകളിൽ സീറ്റ് ക്ഷാമം ഉണ്ടെങ്കിൽ അവ പരിശോധിച്ച് ആവശ്യമായ നടപടി എടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

സംവരണ വിഭാഗത്തിൽ ഒഴിവുവരുന്ന സീറ്റുകൾ മെറിറ്റ് സീറ്റായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ പ്രവേശന നടപടികൾ പൂർത്തിയാകുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്നും മന്ത്രി അറിയിച്ചു.

 ആദ്യഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതിൽ പ്ലസ് വൺ സീറ്റുകൾക്ക് ക്ഷാമം നേരിട്ടിരുന്നു. എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചവർക്ക് പോലും മെറിറ്റ് സീറ്റ് നേടാനായില്ല. തൊട്ടുപിന്നാലെയാണ് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെ പ്രതികരണമുണ്ടായത്.

Story Highlights: Seats guaranteed for all Plus One Students.