സ്റ്റുഡൻറ് പൊലീസ് കേഡറ്റ് യൂണീഫോമില്‍ മതവിശ്വാസം പാലിക്കാനാവുന്നില്ലെന്ന ഹർജി; ഇടപെടാതെ ഹൈക്കോടതി.

Anjana

യൂണീഫോമില്‍ മതവിശ്വാസം പാലിക്കാനാവുന്നില്ല
യൂണീഫോമില്‍ മതവിശ്വാസം പാലിക്കാനാവുന്നില്ല
Photo Credit: studentpolicecadet.org 

സ്റ്റുഡൻറ് പൊലീസ് കേഡറ്റ് യൂണീഫോമിനൊപ്പം ഇസ്‍ലാമിക വസ്ത്രധാരണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി നൽകിയ ഹർജിയിൽ ഇടപെടാതെ ഹൈകോടതി.

വിദ്യാർഥിനി നൽകിയ ഹർജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് വിലയിരുത്തിയത്. എന്നാൽ ഇക്കാര്യത്തിൽ ഹർജിക്കാരി നിവേദനം സമർപ്പിച്ചാൽ പരിഗണിക്കണമെന്നും കോടതി അറിയിപ്പ് നൽകി. നിലവിലെ പൊലീസ് യൂണീഫോമിൽ മത വിശ്വാസം പാലിക്കാനാവില്ലെന്നാണ് വിദ്യാർഥിനി നൽകിയ ഹർജി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാല്‍ സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റിന്റെ ഭാഗമാകാൻ ആരും നിർബന്ധിക്കുന്നില്ലെന്നും യൂണീഫോം മാനദണ്ഡം പാലിക്കാനാവില്ലെങ്കിൽ ഹർജിക്കാരിക്ക് എസ്.പി.സി.യിൽ ചേരാതിരിക്കാം എന്നും കോടതി ചൂണ്ടിക്കാട്ടി.

ഇതുമായി ബന്ധപ്പെട്ട് സർക്കാരിന്  സമർപ്പിക്കുന്ന നിവേദനം പരിഗണിക്കാൻ നിർദേശിക്കണമെന്ന ഹർജിക്കാരിയുടെ ആവശ്യം കോടതി അനുവദിച്ചു.

Story highlight :  Student’s petition on SPC uniform.