അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഖാലിദ് റഹ്മാൻ. പൊതു ആവശ്യങ്ങൾക്കായുള്ള അപേക്ഷകളിൽ മതം ഉൾപ്പെടുത്തിയിരിക്കുന്നത് പലരും ചോദ്യം ചെയ്തിട്ടുണ്ട്.
എന്നാൽ ആശുപത്രിയിൽ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനനിടയിലാണ് മതം ചോദിച്ചിരിക്കുന്നതായി
ഖാലിദ് റഹ്മാന്റെ ശ്രദ്ധയിൽപ്പെട്ടത്. ആശുപത്രിയിലെ പതിവ് പരിശോധനയ്ക്ക് എന്തിനാണ് മതം അന്വേഷിക്കുന്നതെന്ന് ഖാലിദ് റഹ്മാൻ ചോദിക്കുന്നു.
ഇത് നാണക്കേടാണെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു. അപേക്ഷയുടെ ചിത്രവും കൂടെ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ മതം ഇല്ലെന്നും കോളത്തിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. ‘ലവ്’ എന്ന സിനിമയാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് തീയേറ്ററിൽ പ്രദർശനത്തിനെത്തിയ അവസാന ചിത്രം.
Story Highlights:Khalid Rahman against asking religion in Hospital Application Form