മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് മരണം.

Anjana

മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് മരണം
മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് മരണം

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് ഒരാൾ കൂടി മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി(75) ആണ് മരിച്ചത്.

 മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ആരോഗ്യനില വഷളായ നിലയിലാണ് ഇദ്ദേഹത്തെ കോഴിക്കോട്ടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 കോവിഡ് നെഗറ്റീവായ ശേഷവും ആരോഗ്യനില വഷളാവുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കാത്ത സ്ഥിതിയിൽ എത്തുകയും ചെയ്തു. തുടർന്ന് ഇന്നലെ വൈകിട്ട് 6.15ന് മരണം സംഭവിക്കുകയായിരുന്നു.

Story Highlights: Black Fungus Death in Kerala.