തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരെയുള്ള വിജിലൻസ് അന്വേഷണം പ്രതിസന്ധിയിൽ. സംഭവത്തിൽ അധ്യക്ഷക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് വിജിലൻസ് ശുപാർശ ചെയ്തിരുന്നു.
എന്നാൽ വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് ആഴ്ചകളായിട്ടും സർക്കാർ നടപടിയുണ്ടായില്ല. വിഷയത്തിൽ സർക്കാർ അനുമതി ലഭിക്കാത്തതിനാൽ അന്വേഷണവുമായി മുന്നോട്ടു പോകാൻ വിജിലൻസിന് കഴിയില്ല.
കൂടാതെ തൃക്കാക്കര നഗരസഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെ മുസ്ലിം ലീഗ് അംഗങ്ങൾ പാർലമെന്ററി പാർട്ടി യോഗം ബഹിഷ്കരിച്ചു.
കൗൺസിൽ യോഗത്തിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കുമ്പോൾ യോഗം ബഹിഷ്കരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്നലെ വൈകിട്ട് വിളിച്ചുചേർത്ത പാർലമെന്ററി യോഗമാണ് മുസ്ലിം ലീഗ് അംഗങ്ങൾ ബഹിഷ്കരിച്ചത്. മുസ്ലിം ലീഗിന് കോൺഗ്രസിൽ നിന്നുള്ള അവഗണനയെ തുടർന്നാണ് ലീഗ് അംഗങ്ങളുടെ പ്രതിഷേധം.
Story Highlights: Government won’t give permission for vigilance to Investigate Thrikkakkara Municipality Issue.