Headlines

Kerala News

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല: ഭക്ഷ്യമന്ത്രി.

കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി. എന്നാൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിൽ ചെറിയതോതിലുള്ള ബുദ്ധിമുട്ടുണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 അതേസമയം മുൻഗണന വിഭാഗങ്ങൾക്ക് മാത്രമായി സൗജന്യ കിറ്റ് ലഭ്യമാക്കിയാൽ പോരേയെന്ന ചോദ്യങ്ങൾ പലകോണുകളിൽ നിന്നായി ഉയരുന്നുണ്ട്. വിഷയത്തിൽ ചർച്ച ചെയ്ത് കൂടുതൽ തീരുമാനങ്ങളെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

 സർക്കാർ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നിർത്തലാക്കിയെന്ന് വ്യാപക പ്രചരണം നടന്നിരുന്നു. തുടർന്നാണ് ഭക്ഷ്യ മന്ത്രിയുടെ പ്രതികരണമുണ്ടായത്.

 കോവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങളുടെ പ്രതിസന്ധി കണക്കിലെടുത്താണ് ഭക്ഷ്യക്കിറ്റ് സൗജന്യമായി വിതരണം ചെയ്യാൻ തീരുമാനിച്ചത്. 2020 ഏപ്രിൽ മുതലാണ് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചത്. റേഷൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡിനൊപ്പം സത്യവാങ്മൂലം സമർപ്പിച്ചാൽ കിറ്റ് വാങ്ങാവുന്നതാണ്.

Story Highlights: Free Food Kit Supply will continue

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts