യുപിഐ ഉപയോഗിക്കുമ്പോൾ അബദ്ധം പറ്റിയാൽ പണം തിരിച്ചെടുക്കാൻ എളുപ്പവഴികൾ ഇതാ
യുപിഐ പണമിടപാടുകൾ എളുപ്പമായെങ്കിലും, അബദ്ധത്തിൽ അക്കൗണ്ട് നമ്പറോ യുപിഐ ഐഡിയോ തെറ്റായി നൽകിയാൽ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ പേടിക്കേണ്ട, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പണം തിരിച്ചെടുക്കാൻ സാധിക്കും. അതിനുള്ള ചില വഴികൾ താഴെ നൽകുന്നു.
തെളിവുകൾ സൂക്ഷിക്കുക എന്നതാണ് ആദ്യത്തെ പടി. പണം അയച്ചതിന്റെ രസീത് അല്ലെങ്കിൽ സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കുക. തീയതി, തുക, ട്രാന്സാക്ഷന് ഐഡി, യുടിആര് നമ്പര് എന്നിവയെല്ലാം കുറിച്ചു വെക്കേണ്ടത് അത്യാവശ്യമാണ്. ഈ വിവരങ്ങൾ പണം തിരികെ ലഭിക്കാൻ സഹായിക്കും.
ഓരോ ആപ്ലിക്കേഷനുകൾക്കും അതിൻ്റേതായ കസ്റ്റമർ കെയർ നമ്പറുകൾ ഉണ്ട്. Google Pay- 1800-419-0157, PhonePe – 080-68727374/ 022-68727374, Paytm- 0120 -4456-456 എന്നിവയാണ് പ്രധാന കസ്റ്റമർ കെയർ നമ്പറുകൾ. എത്രയും പെട്ടെന്ന് കസ്റ്റമർ കെയർ സർവീസുമായി ബന്ധപ്പെട്ട് പരാതി അറിയിക്കുകയും, എല്ലാ വിവരങ്ങളും കൃത്യമായി നൽകുകയും ചെയ്യുക.
പരാതി നൽകിയ ശേഷം, നിങ്ങളുടെ ട്രാന്സാക്ഷന് വിവരങ്ങള് കസ്റ്റമര് സപ്പോര്ട്ട് ടീം പരിശോധിക്കും. നിങ്ങളുടെ അപേക്ഷയില് കഴമ്പുണ്ടെന്ന് കണ്ടാല് അവര് NPCIയുടെ സഹായം തേടും. നിങ്ങൾ നൽകിയ തെളിവുകൾ ശരിയാണെങ്കിൽ പണം തിരികെ ലഭിക്കും.
ഇടപാട് വിവരങ്ങൾ കൃത്യമായി സൂക്ഷിക്കുകയും, കസ്റ്റമർ കെയറുമായി ഉടൻ ബന്ധപ്പെടുകയും ചെയ്താൽ അബദ്ധത്തിൽ അയച്ച പണം തിരികെ നേടാൻ സാധിക്കും.
Story Highlights: Mistakenly sent money via UPI? Here’s how to get it back.